അലനല്ലൂര്‍: മരത്തടികള്‍ കയറ്റിപോവുകയായിരുന്ന ലോറി വൈദ്യുതിതൂണില്തട്ടിയ തിനെ തുടര്‍ന്ന് തൂണ് ഒടിഞ്ഞ് വാഹനത്തിനുമുകളിലേക്ക് വീണു. സംഭവത്തോടെ വൈദ്യുതിവിച്ഛേദിക്കപ്പെട്ടതിനാല് വലിയ അപകടമൊഴിവായി. ശനിയാഴ്ച വൈ കീട്ട് 5.15ന് അലനല്ലൂര്‍ മുണ്ടത്തുപള്ളിഭാഗത്തായിരുന്നു അപകടം. അലനല്ലൂരില്‍നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് തടികഷ്ണങ്ങളുമായി വരികയായിരുന്നു ലോറി. റോഡരികില്‍ നിന്നിരുന്ന വൈദ്യുതി തൂണില്‍ പുറത്തേക്ക് തള്ളിനിന്നിരുന്ന മരലോഡ് അബദ്ധവ ശാല് തട്ടുകയും തൂണ് രണ്ടായി മുറിയുകയും ചെയ്തു. ലോറിക്കുമുകളിലേക്കാണ് വീ ണത്. ഇതിന് പിന്നാലെ വന്നിരുന്ന മറ്റൊരു ട്രെയ്ലര് ലോറിക്ക് മുകളിലേക്ക് വൈദ്യുതി ലൈനുകളും തൂങ്ങിനിന്നു. ഈസമയം ഗതാഗതവും തടസ്സപ്പെട്ടു. നാട്ടുകാരുടെ നേതൃ ത്വത്തില്‍ പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു.
