പാലക്കാട് : ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തി പ്പെടുത്തിയതിന്റെ ഭാഗമായി 215 അബ്കാരി കേസുകളും 53 മയക്കുമരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തതായി പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പ്രിന്‍സ് ബാബു അറിയിച്ചു. ഈ കേസുകളുമായി ബന്ധപ്പെട്ട് 229 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടി ച്ചെടുത്തവയില് 729.130 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 24 ലിറ്റര്‍ ബിയര്‍, 53.5 ലിറ്റര്‍ ചാരായം, 8559 ലിറ്റര്‍ വാഷ്, 73.5 ലിറ്റര്‍ അന്യസംസ്ഥാന വിദേശമദ്യം, 10.5 ലിറ്റര്‍ കള്ള് എന്നിവ ഉള്‍പ്പെടുന്നു. മയക്കുമരുന്ന് വിഭാഗത്തില്‍ 53.005 കിലോഗ്രാം കഞ്ചാവ്, നാല് കഞ്ചാവ് ചെടികള്‍, 1181.356 ഗ്രാം ഹാഷിഷ് ഓയില്‍, 100.65 ഗ്രാം എം.ഡി.എം.എ, 125 മില്ലിഗ്രാം മെത്താഫിറ്റമിന്‍, 11 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവയും പിടിച്ചെടുത്തി ട്ടുണ്ട്. പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് 771 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 198.726 കിലോഗ്രാം ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
