തച്ചമ്പാറ: ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി കര്‍ഷകസഭയും ബ്ലോക്ക്തല ഞാറ്റുവേല ചന്തയും നടത്തി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് നൗഷാദ് ബാബു അധ്യക്ഷനായി. ബ്ലോക്ക് കൃഷി അസി. ഡയറക്ടര്‍ പി.ഗിരിജ പദ്ധതിവിശദീകരിച്ചു. കൃഷിവകുപ്പിന്റെ പദ്ധതികളെകുറിച്ച് കര്‍ഷകരില്‍ അവബോധം സൃഷ്ടിക്കുകയും ഗുണമേന്മയുള്ള നടീല്‍വസ്തുക്കള്‍ കര്‍ഷകര്‍ക്ക് ലഭ്യ മാക്കുകയുമാണ് കര്‍ഷകസഭയുടെ ലക്ഷ്യം. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാരദ പുന്നക്കല്ലടി, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, സ്ഥിരം സമിതി അധ്യ ക്ഷരായ ഐസക് ജോണ്‍, അബൂബക്കര്‍ മുച്ചിരിപ്പാടന്, തനൂജ രാധാകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി കുര്യന്, ആയിഷാബാനു കാപ്പില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഒ.നാരായണന്‍കുട്ടി, അലി തേക്കത്ത്, ബെറ്റി ലോറന്‍സ്, പി.പി ഷഫീഖ്, ജയ ജയപ്രകാശ്, കൃഷിഓഫിസര്‍ ആര്‍ദ്ര എസ്.രഘുനാഥ്, കൃഷി അസി. പി.ചിത്ര, കര്‍ഷകര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
