മണ്ണാര്‍ക്കാട് : കാട്ടാനകളെ പ്രതിരോധിക്കാന്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരി ധിയിലുള്ള സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മാണത്തിനായി വനാതിര്‍ത്തിയില്‍ 324 മര ങ്ങള്‍കൂടി മുറിച്ചുനീക്കണമെന്ന് ആവശ്യം. ഇതുസംബന്ധിച്ച് തിരുവിഴാംകുന്ന് ഡെപ്യൂ ട്ടി ഫോറസറ്റ് റേഞ്ച് ഓഫിസര്‍ ഡി.എഫ്.ഒയ്ക്ക് കത്തുനല്‍കി. സൈലന്റ്വാലി ബഫര്‍ സോണിന്റെ മേഖലയായതിനാല്‍ ഇതിന് അനുവാദം നല്‍കേണ്ടത് സൈലന്റ്വാലി ഡിവിഷനാണ്. തൂക്കുവേലി നിര്‍മാണത്തിന് തടസം സൃഷ്ടിക്കുന്ന നാലുകിലോമീറ്റര്‍ ദൂരത്തെ മരങ്ങള്‍ മുറിച്ചുനീക്കാന്‍ സൈലന്റ്വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ടുപ്രകാരം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററില്‍ നിന്നും മുന്‍പ് അനുമതി നല് കിയിരുന്നു. ഇതുപ്രകാരം രണ്ടു കിലോമീറ്ററിലെ മരങ്ങള്‍ മുറിച്ചുനീക്കിയിട്ടുണ്ട്. ഇതി ല്‍ മേക്കളപ്പാറ മുതല്‍ താന്നിച്ചുവട് വരെയുള്ള മരങ്ങളാണ് മുറിച്ചത്.
അമ്പലപ്പാറയില്‍ നിന്നും എന്‍.എസ്.എസ്. എസ്റ്റേറ്റു വരെയുള്ള നാലുകിലോമീറ്ററിലും പൊതുവപ്പാടത്തു നിന്നും കുരുത്തിച്ചാല്‍ വരെയുള്ള രണ്ടുകിലോമീറ്ററിലായി ആറു കിലോമീറ്റര്‍ ദൂരമാണ് ഇനി വേലിനിര്‍മാണം പൂര്‍ത്തീകരിക്കാനുള്ളത്. അമ്പലപ്പാറയി ല്‍ നിന്നും കുരുത്തിച്ചാല്‍ വരെ 16 കിലോമീറ്ററില്‍ നബാര്‍ഡില്‍ നിന്നും 1.21 കോടി രൂപ ചെലവഴിച്ചാണ് സൗരോര്‍ജ്ജതൂക്കുവേലി സ്ഥാപിക്കുന്നത്. നിലവില്‍ 10 കിലോമീറ്റ ര്‍ പൂര്‍ത്തിയായി കഴിഞ്ഞു.
അതേസമയം, നിര്‍മാണം പൂര്‍ത്തിയായ ഭാഗങ്ങളില്‍ പ്രതിരോധവേലി തകര്‍ത്തും കാ ട്ടാനകളിറങ്ങുന്നത് വനംവകുപ്പിന് വെല്ലുവിളിയായി മാറുകയാണ്. തൂക്കുവേലിക്ക് സമീപമുള്ള മരങ്ങള്‍ തള്ളിയിട്ടാണ് ആനകള്‍ വേലി തകര്‍ക്കുന്നത്. വേലി നിര്‍മാണ ത്തിന്റെ ഭാഗമായി ആറുമീറ്റര്‍ പരിധിയിലുള്ള, മരങ്ങളാണ് മുന്‍പ് മുറിച്ചിട്ടുള്ളത്. എന്നാല്‍ ഇവിടെ നിന്നും കുറച്ചു ദൂരംവിട്ടിട്ടുള്ള ഉയരം കൂടിയ മരങ്ങള്‍വരെ ആനകള്‍ തള്ളിയിടുകയാണ്. ഇതിനാല്‍ ഒരു നിശ്ചിത അകലത്തിലുള്ള മരങ്ങളാണ് മുറിച്ചുമാറ്റാ ന് തീരുമാനിച്ചിട്ടുള്ളത്. റബര്‍മരം ഉള്‍പ്പെടെ പല ഇനത്തില്‍പ്പെട്ട മരങ്ങള്‍ ഇതിലുള്‍പ്പെ ടും. ഇവ നീക്കംചെയ്യുന്നതോടെ പൂര്‍ത്തീകരിച്ചിട്ടുള്ള വേലികള്‍ സുരക്ഷിതമായി നില നിര്‍ത്താനാവുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടല്‍.
