അഗളി : വീട്ടിലെ മുറിയില്‍ കുടുങ്ങിയ രണ്ടരവയസുകാരനെ വനപാലകര്‍ സുരക്ഷിത മായി പുറത്തെത്തിച്ചു. പുതൂര്‍ മേലേ ഉമ്മത്തുംപടിയില് ഇന്ന് രാവിലെയോടെയാണ് സംഭവം. ബാലാജി – ദീപ ദമ്പതികളുടെ മകനാണ് മുറിയിലകപ്പെട്ടത്. മുറിയിലേക്ക് കയറിയ കുട്ടി വാതിലടയ്ക്കുമ്പോള് അബദ്ധത്തില്‍ താഴ് വീഴുകയായിരുന്നു. ഉടന്‍ വീട്ടുകാര്‍ ചേര്‍ന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ സമയം ഇതുവഴി വന്ന വനപാലകര്‍ ശുചിമുറിയുടെ വെന്റിലേഷന് ജനാലയിലെ കമ്പികള്‍ മുറിച്ചുമാറ്റി വീടിനകത്ത് കടന്ന് കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.
