മണ്ണാര്‍ക്കാട് : ലോക പരിസ്ഥിതിദിനാചരണത്തില്‍ ശുചിത്വ മിഷന് ആരംഭിച്ച പരി സ്ഥിതി ക്യാമ്പയിനിന്റെ ഭാഗമായി റെസല്യൂഷന്‍ ചലഞ്ച്, റീല്‍സ് മത്സരങ്ങള്‍ സം ഘടിപ്പിക്കുന്നു. റെസല്യൂഷന്‍ ചാലഞ്ച്, റീല്‍സ് മത്സരങ്ങളും ശുചിത്വ പ്രതിജ്ഞയു മാണ് സംഘടിപ്പിക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ തങ്ങള്‍ ചിത്രീകരിച്ച വീഡിയോ, ഫോട്ടോ, റീല്‍സ് മുതലായവ ശുചിത്വമിഷന് ഡിസൈന്‍ ചെയ്ത ഫ്രെയി മുകളില്‍ ഉള്ളടക്കം ചെയ്ത്, സ്വന്തം പേജില്‍ പോസ്റ്റ് ചെയ്ത ലിങ്ക് പാലക്കാട് ജില്ലാ ശുചി ത്വമിഷന്റെ iecpkd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് ജൂണ്‍ 30ന് വൈ കീട്ട് മൂന്നു മണിക്കകം അയക്കണം. ശുചിത്വമിഷന് ഡിസൈന്‍ ചെയ്ത ഫ്രെയിമുകള്‍ ലഭിക്കുന്നതിന് ഇതോടൊപ്പം നല്കിയ ക്യൂ.ആര് കോഡ് സ്കാന്‍ ചെയ്യണം. ശരിയായ മാലിന്യ സംസ്കരണം, ഹരിത ചട്ടപാലനം, ബദല്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പ്രോ ത്സാഹിപ്പിക്കുക തുടങ്ങിയവ ചെയ്യുന്നവര്‍ക്ക് അതിന്റെ വീഡിയോയോ ചിത്രങ്ങളോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ‘പരിസ്ഥിതി സംരക്ഷണം, മാലിന്യമുക്തിയി ലൂടെ’ എന്ന റെസല്യൂഷന്‍ ചാലഞ്ച് വഴി മറ്റുള്ളവരെ വെല്ലുവിളിക്കാം. വ്യക്തികള്‍ക്ക് ഒറ്റയ്ക്കോ റെസിഡന്‍സ് അസോസിയേഷനുകള്‍, സ്കൂളുകള്‍ തുടങ്ങിയ കൂട്ടായ്മകള്‍ ക്ക് ഒരുമിച്ചോ ഇതില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. ‘എന്റെ കരുതല്‍, എന്റെ പരിസ്ഥിതിക്കായി’ എന്ന ആശയത്തിലാണ് റീല്‍സ് മത്സരം. ജില്ലാതലത്തില്‍ തിര ഞ്ഞെടുക്കപ്പെടുന്ന മികച്ച അഞ്ച് റീലുകള്‍ സംസ്ഥാനതലത്തിലേക്ക് അയക്കുകയും, അവയില്‍ നിന്ന് സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കുന്ന 10 പേര്‍ക്ക് 10,000 രൂപ വീതം സമ്മാനം നല്‍കുകയും ചെയ്യും. വീഡിയോകള്‍ സ്വന്തം ആശയത്തില്‍ ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ളതായിരിക്കണം. 9:16 പോര്‍ട്രെയ്റ്റ് അനുപാതത്തില്‍ എം.പി 4 അല്ലെങ്കില്‍ എ.വി.ഐ ഫോര്‍മാറ്റില്‍ വേണം റീലുകള്‍ തയ്യാറാക്കാന്‍. ഉള്ളടക്കം ശുചിത്വമിഷന്റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നതും കുറ്റകരമല്ലാത്തതുമാ യിരിക്കണം. റീലുകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ശുചിത്വമിഷന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ ടാഗ് ചെയ്യുകയും ഹാഷ്ടാഗ് ഉള്‍പ്പെടുത്തുകയും വേണം. പങ്കെടുക്കുന്നവര്‍ ശുചിത്വമിഷന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ ഫോളോ ചെയ്യേണ്ടതാണ്. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ ശുചിത്വ പ്രതിജ്ഞ ചൊല്ലുന്നതിന്റെ വീഡിയോയോ ചിത്രങ്ങളോ അയച്ചും പൊതുജനങ്ങള്‍ക്ക് പങ്കാളി കളാകാം. പ്രതിജ്ഞ ചൊല്ലുന്നതിന്റെ വീഡിയോ/ഫോട്ടോ എന്നിവ പാലക്കാട് ജില്ല ശുചിത്വമിഷന്റെ tscpkd@gmail.com എന്ന ഇ.മെയില്‍ വിലാസത്തിലേക്കു അയച്ചു നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ശുചിത്വ മിഷന് ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0491-2505710.
