മണ്ണാര്‍ക്കാട് : സമസ്ത നൂറാം വാര്‍ഷികോപഹാരമായി സമസ്ത ഇസ്ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി അട്ടപ്പാടി പാക്കുളത്ത് സ്ഥാപിക്കുന്ന ആക്സസ് എഡ്യുസിറ്റി (അട്ടപ്പാ ടി ചാരിറ്റബിള്‍ സര്‍വീസസ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സൊസൈറ്റി)യുടെ ശിലാസ്ഥാ പനം ജൂണ്‍ എട്ടിന് രാവിലെ 10മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര് ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആക്സസ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സൗദിയിലെ ഏരിയ, സെന്‍ ട്രല്, സോണല്‍ കമ്മിറ്റികളുടെ സഹകരണത്തോടെ കേരളത്തിലെ പിന്നാക്ക പ്രദേശമാ യ അട്ടപ്പാടി കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതിയാണ് ആക്സസ്. കെ.ജി. മുതല്‍ പി.ജി. വരെയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
ആക്സസ് പബ്ലിക് സ്കൂള്‍, സമസ്തയുടെ വിദ്യാഭ്യാസ പദ്ധതിയായ എസ്.എന്‍.ഇ.സി. ഷീ കോളജ്, ബോയ്സ്, ഗേള്‍സ് ഹോസ്റ്റല്‍, ആര്‍ട്സ് ആന്‍ഡ് പ്രൊഫഷണല്‍ കോളജ്, ഹോസ്പിറ്റ ല്‍, പ്രവാസി സെന്റര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സ്ഥാപനങ്ങളാണ് പദ്ധതിയുടെ ഭാഗ മായി നിര്‍മിക്കുക. ഇതിനായി അഞ്ചരയേക്കര്‍ സ്ഥലം കമ്മിറ്റി നേരത്തെ കണ്ടെത്തിയി ട്ടുണ്ട്. കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. പദ്ധതിയുടെ ഭാഗമായുള്ള പ്രീപ്രൈമറി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 90,000 ചതു രശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ആറുബ്ലോക്കുകളിലായാണ് കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെ യ്തിട്ടുള്ളത്. ഇരുപത് കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കുന്നത്. വിദ്യാഭ്യാസപര മായും സാമ്പത്തികമായും ഏറെ പിന്നാക്കം നില്ക്കുന്ന അട്ടപ്പാടി പ്രദേശത്ത് ഉന്നത വി ദ്യാഭ്യാസ രംഗത്ത് ഇപ്പോഴും നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാ പ്തതയുണ്ട്. ഇത് ബോധ്യപ്പെട്ടാണ് കമ്മിറ്റി പദ്ധതിയുമായി മുന്നോട്ട് നീങ്ങാന്‍ തീരുമാനി ച്ചത്. ഘട്ടം ഘട്ടമായാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായാണ് എസ്.ഐ.സി. സൗദി നാഷണല്‍ കമ്മിറ്റി കര്‍മ്മപദ്ധതിയുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും ഭാരവാഹി കള്‍ അറിയിച്ചു.
എട്ടിന് രാവിലെ മുക്കാലിയില്‍ വെച്ച് നേതാക്കളെ സ്വീകരിക്കും. തുടര്‍ന്ന് ശിലാസ്ഥാ പനവും കക്കുപ്പടി ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനവും നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്, ട്രഷ റര് കൊയ്യോട് പി.പി. ഉമര്‍ മുസ്ലിയാര്, വൈസ് പ്രസിഡന്റ് നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ലിയാര്, സെക്രട്ടറിമാരായ എം.ടി അബ്ദുല്ല മുസ്ലിയാര്, ഉമര്‍ ഫൈസി മുക്കം, മുശാവറ അംഗങ്ങളായ ഡോ. ബഹാഉദ്ദീന്‍ നദ്വി കൂരിയാട്, എ.വി അബ്ദുറഹ്മാന് മുസ്ലിയാര്, വാ ക്കോട് മൊയ്തീന്‍കുട്ടി ഫൈസി, അബ്ദുസ്സലാം ബാഖവി, അദൃശ്ശേരി ഹംസക്കുട്ടി മുസ്ലി യാര്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.ഐ.സി. നിരീക്ഷക സമിതി അംഗങ്ങളായ അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, അഡ്വ.എന്‍.ഷംസുദ്ദീന് എം.എല്‍.എ, സമ സ്ത ജില്ലാ സെക്രട്ടറി അലവി ഫൈസി കുളപ്പറമ്പ്, ആക്സസ് ജനറല്‍ സെക്രട്ടറി അലവി ക്കുട്ടി ഒളവട്ടൂര്‍, സൗദി എസ്.ഐ.സി. ഭാരവാഹികളായ സയ്യിദ് ഉബൈദുല്ല തങ്ങള്‍, മുഹമ്മദ് റാഫി ഹുദവി, ഇബ്രാഹിം ഓമശ്ശേരി, അബ്ദുറഹ്മാന് മൗലവി അറക്കല്‍, മാഹി ന് വിഴിഞ്ഞം, ഉസ്മാന് എടത്തില്‍, മിദ്ലാജ് ദാരിമി, മൂസ ദാരിമി, നാലകത്ത് റസാഖ് ഫൈ സി തുടങ്ങിയവരും സമസ്തയുടേയും പോഷക സംഘടനകളുടേയും സമുന്നതരായ നേ താക്കളും മറ്റു പ്രമുഖ വ്യക്തികളും എസ്.ഐ.സി. നേതാക്കളും പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ എസ്.ഐ.സി. പ്രസിഡന്റും സ്വാഗതസംഘം ചെയര്‍മാനു മായ ഉബൈദുല്ല തങ്ങള്‍, ജനറല്‍ കണ്‍വീനറും ആക്സസ് ജനറല്‍ സെക്രട്ടറിയുമായ അലവിക്കുട്ടി ഒളവട്ടൂര്‍, എസ്.ഐ.സി. സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി, എസ്.ഐ.സി. നിരീക്ഷകനും എസ്.കെ.ഐ.എം.വി.ബി. ജനറല്‍ സെക്രട്ടറിയുമായ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സ്വാഗതസംഘം വര്‍ക്കിങ് കണ്‍വീനര്‍ കെ.മൂസ ദാരിമി മുഫത്തിശ് മുക്കാലി, ഉസ്മാന് എടത്തില്‍, ടി.എച്ച് ദാരിമി, ഗഫൂര്‍ മൗലവി, ഫാറൂഖ് ഫൈസി തുടങ്ങിയവരും പങ്കെടുത്തു.
