കല്ലടിക്കോട് : കാട്ടാനശല്ല്യം കാരണം യുവകര്ഷകന് വാഴകൃഷി ഉപേക്ഷിച്ചു. തോട്ടത്തില്‍ വിളവെടുപ്പിന് പാകമായത് ഉള്‍പ്പടെയുള്ള വാഴകള്‍ വെട്ടിനശിപ്പിക്കു കയും ചെയ്തു. കരിമ്പ മൂന്നേക്കറിലാണ് സംഭവം. മണലിഭാഗത്ത് കൃഷിചെയ്യുന്ന പൂപ്പള്ളി വീട്ടില്‍ സുഭാഷാണ് ഗത്യന്തരമില്ലാതെ ആയിരത്തോളം വാഴകള്‍ വെട്ടിക്ക ളഞ്ഞത്. ശനിയാഴ്ച രാവിലെ മുതല്‍ അഞ്ച് തൊവിലാളികളെ ഉപയോഗിച്ചാണ് വാഴകള്‍ വെട്ടിയിട്ടത്. രണ്ടേക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് സുഭാഷ് കൃഷി ചെയ്യുന്നത്. തെങ്ങ്, കമുക് എന്നിവയ്ക്ക് ഇടവിളയായാണ് വാഴകള്‍ വെച്ചത്. സ്ഥലത്തിന് ചുറ്റും വൈദ്യുതിവേലിയും സ്ഥാപിച്ചിരുന്നു. എന്നാല്‍ രാത്രികാലങ്ങളില്‍ കൃഷിയിടത്തിലേ ക്ക് കാട്ടനയെത്തുന്നത് പതിവായി. സമീപത്തെ മരങ്ങള്‍ തള്ളിയിട്ട് വൈദ്യുതിവേലി തകര്‍ത്താണ് ആനകള്‍ കൃഷിയിടത്തിലേക്ക് പ്രവേശിക്കുന്നത്. വാഴകളില്‍ ആകൃഷ്ട രായെത്തുന്ന കാട്ടാനകള്‍ മറ്റുവിളകള്‍ക്കും ഭീഷണിയാണെന്ന് ബോധ്യപ്പട്ടതോടെയാണ് വാഴകൃഷി ഒഴിവാക്കാന്‍ കര്ഷകന് തീരുമാനിച്ചത്.
