ആകെ 114 പേര് നെഗറ്റീവായി
മലപ്പുറം : ജില്ലയില്‍ നിപ പോസിറ്റീവായി ചികിത്സയില്‍ കഴിയുന്ന വ്യക്തിയുടെ സമ്പ ര്ക്കത്തില്പ്പെട്ട മുഴുവന്‍ പേരുടെയും ക്വാറന്റൈന് കാലാവധി വ്യാഴാഴ്ചയോടെ അവ സാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ആകെ 166 പേരാണ് സമ്പര്‍ക്ക ത്തിലുണ്ടായിരുന്നത്. ഇവരില്‍ 65 പേര് ഹൈറിസ്ക് വിഭാഗത്തിലും 101 പേര് ലോ റി സ്ക് വിഭാഗത്തിലുമായിരുന്നു. സാമ്പിള്‍ പരിശോധന നടത്തിയ 114 പേരുടെ ഫലമാണ് നെഗറ്റീവായത്. പോസിറ്റീവായ വളാഞ്ചേരി സ്വദേശിനി പെരിന്തല്‍മണ്ണയിലെ ആശു പത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.
നിപ ബാധയുമായി ബന്ധപ്പെട്ട് മന്ത്രി വീണ ജോർജിൻ്റെ നേതൃത്വത്തിൽ ഓൺലൈനാ യി അവലോകന യോഗം ചേർന്നു. മുന്‍കരുതലിന്റെ ഭാഗമായി രോഗലക്ഷണങ്ങളുള്ള 28 പേരായിരുന്നു ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നത്. പനി സര്‍വ്വേ നടത്തു ന്നതിന്റെ ഭാഗമായി 4749 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തിയി രുന്നു. 10 പേര്‍ക്ക് ഫോണ്‍വഴി മാനസിക പിന്തുണ നല്കി.
