മണ്ണാര്‍ക്കാട്: പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ സ്കൂളുകളിലെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന പുരോഗമിക്കുന്നു. മൂന്ന് വിദ്യാ ഭ്യാസ ജില്ലകളിലെ 1002 സ്കൂളുകളില്‍ 638 സ്കൂള്‍ കെട്ടിടങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.361 സ്കൂളുകളില്‍ ഫിറ്റനസ് പരിശോ ധന പുരോഗമിക്കുകയാണ്. മൂന്ന് സ്കൂളുകളുടെ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് അനുമതി നല്‍കിയിട്ടില്ല. സ്കൂള്‍ പരിസരത്തിന്റെ വൃത്തി, കെട്ടിടത്തിന്റെ ഘടന, ഉറപ്പ്, മേല്‍ ക്കൂരയുടെ ഉറപ്പ്, അപകടഭീഷണിയുള്ള മരങ്ങള്‍ മുറിച്ച് മാറ്റുക, മതിലുകളുടെ അറ്റകു റ്റപണി, സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റനസ്, വൃത്തിയുള്ളതും സുരക്ഷിതവുമായ ശൗചാ ലയങ്ങള്‍ തുടങ്ങിയവയാണ് ഫിറ്റനസ് അനുവദിക്കുന്നതിന്റെ പ്രധാന മാനദണ്ഡങ്ങള്‍.
