അലനല്ലൂര്‍ : ജനവാസമേഖലയ്ക്ക് സമീപത്തെ കൃഷിയിടത്തില്‍ വെച്ച് കാട്ടാനയുടെ ആക്രമണത്തില്‍ കര്ഷകന് കൊല്ലപ്പെട്ടു. എടത്തനാട്ടുകര കോട്ടപ്പള്ള എം.ഇ.എസ്. പടിയില്‍ വാലിപ്പറമ്പന്‍ ഉമ്മര്‍ (66) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെ യാണ് വനാതിര്‍ത്തിക്കടുത്തുള്ള കൃഷിയിടത്തില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടു കാര്‍ കണ്ടത്. ചോലമണ്ണ് വനാതിര്‍ത്തിക്ക് സമീപമാണ് കൃഷിയിട മുള്ളത്.ഇദ്ദേഹത്തി ന്റെ കൃഷിയിടത്തിലേക്ക് പോകുംവഴിയാണ് ആക്രമണമുണ്ടാ യതെന്ന് കരുതുന്നു. ഉമ്മറിന്റെ ഭൂമിയുടെ നൂറ് മീറ്റര്‍ അപ്പുറം ചോലമണ്ണ് വനത്തിന്റെ മറ്റൊരുഭാഗമുള്ളത്. സംഭവം നടന്ന താഴെ ഭാഗത്തായി നിരവധി കുടുംബങ്ങള്‍ താമസി ക്കുന്നുണ്ട്. ഇവിടെ നിന്ന് ചെറിയ കുന്നുകയറി വേണം കൃഷിഭൂമികളിലേക്കെത്താന്. കര്‍ഷകന്റെ മരണം പ്രദേശത്തെ ഭീതിയിലാക്കി. വിവരമറിയിച്ചപ്രകാരം വനപാലകര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.