കരിമ്പ: തുപ്പനാട്- മീന്‍വല്ലം റോഡില്‍ മരുതുംകാട് ആനക്കല്ല് മുതല്‍ മൂന്നേക്കര്‍ വരെ യുള്ള ഭാഗത്ത് ഒരു കോടി രൂപ ചിലവിട്ട് ദേശീയപാതയുടെ നിലവാരത്തില്‍ പുനര്‍ നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം കെ.ശാന്തകുമാരി എം.എല്‍.എ നിര്‍വ്വഹിച്ചു. കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാമചന്ദ്രന് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ. കോമളകുമാരി, ജില്ലാ പഞ്ചായത്തംഗം റെജി ജോസ്, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായ ത്തംഗം ഓമന രാമചന്ദ്രന് , കരിമ്പ ഗ്രാമ പഞ്ചായത്തംഗങ്ങളായ ജയ വിജയന് , കെ. മോഹന്‍ദാസ് , കെ.കെ ചന്ദ്രന്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി.പി സജി, കെ.രാധാകൃഷ്ണന് , പി.ജി വല്സന്, എം.എം തങ്കച്ചന്, റെനിരാജ് കിമാലത്ത് തുടങ്ങിയ വര് പങ്കെടുത്തു. സൈറ്റ് എല്ജിനീയര് (കെല്) അബിന്‍ മാത്യു റിപ്പോര്‍ട്ടവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ എച്ച്. ജാഫര്‍ സ്വാഗതവും അനിത സന്തോഷ് നന്ദിയും പറഞ്ഞു.
