മണ്ണാര്‍ക്കാട് : പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളയും ചേര്‍ന്ന് അധ്യാപ കര്‍ക്കായി ഈ വര്‍ഷത്തെ അവധിക്കാല അധ്യാപക പരിശീലനം മണ്ണാര്‍ക്കാട് ബി.ആര് .സി. തല പരിശീലനം എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. എന്‍. ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിശീ ലനത്തില്‍ 2100ലധികം അധ്യാപകരാണ് പങ്കെടുക്കുന്നത്. നൂറോളം റിസോഴ്സ്പേഴ്സ ണ്‍മാര്‍ നേതൃത്വം നല്‍കും. പാഠ്യപദ്ധതി ലക്ഷ്യമിടുന്ന അറിവും കഴിവും ഉള്ളവരാക്കി എല്ലാകുട്ടികളേയും മാറ്റുന്നതിന് കേരളത്തിലെ പാഠ്യപദ്ധതി ചട്ടക്കൂട് 2023ന്റെ കാഴ്ചപ്പാ ടും സമീപനവും ഉള്‍ക്കൊണ്ട് ഫലപ്രദമായ രീതിയില്‍ വിനിമയം നടത്തുന്നതിന് അ ധ്യാപകരെ പ്രാപ്തരാക്കുക, സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ആശയതലവും പ്രായോഗിക തലവും തിരിച്ചറിയുന്നതിനും സ്കൂള്‍തല പ്ലാനുകള്‍, അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടെ രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ധാരണ വികസിപ്പിച്ച് അതിനുള്ള പ്രായോഗിക അനുഭവങ്ങള്‍ നല്‍കുക തുടങ്ങിയ വിവിധ ലക്ഷ്യക്ഷങ്ങളോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ ടി.എം സലീന ബീവി മുഖ്യാ തിഥിയായി. അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളായ എ.ആര് രാജേഷ്, സലീം നാലക ത്ത്, പി.ജയരാജന്, കരീം മുട്ടുപ്പാറ, ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.കെ മണി കണ്ഠന്, ഉപജില്ലാ അക്കാദമിക് കൗണ്‍സില്‍ കൗണ്‍വീനര്‍ എസ്.ആര് ഹബീബുള്ള തുടങ്ങിയവര്‍ സംസാരിച്ചു.
