അലനല്ലൂര്‍ : എടത്തനാട്ടുകര ഇടമലയില്‍ ജനവാസമേഖലയിലേക്ക് കാട്ടാനകളെത്തി യത് പരിഭ്രാന്തിപരത്തി. വീടുകള്‍ക്കിടയിലൂടെയാണ് ആനകള്‍ സഞ്ചരിച്ചത്. മുറ്റത്ത് കാല്‍പ്പാടുകളും പതിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. വട്ടമല ഭാഗത്ത് നിന്നും ജനവാസമേഖലയിലൂടെ എടത്തനാട്ടുകര കരുവാരക്കുണ്ട് റോ ഡ് മുറിച്ച് കടന്നാണ് നാല് കാട്ടാനകളെത്തിയത്. അതേസമയം കാര്യമായ നാശനഷ്ടം വരുത്തിയിട്ടില്ല. രണ്ട് കാട്ടാനകള്‍ പിലാച്ചോല, കിളയപ്പാടം, പൊന്‍പാറ, ഓടക്കളം വഴി വട്ടമല ഭാഗത്തേക്ക് തിരിച്ചുപോയത് ആളുകള്‍ കണ്ടിരുന്നു. ഇടമല ഭാഗത്ത് ടാപ്പിങ് നടത്തുന്ന തൊഴിലാളികളാണ് പിന്നീട് ഇവിടെയും രണ്ട് ആനകളുണ്ടെന്ന വിവരം അറിയിച്ചത്. വനപാലകര്‍ സ്ഥലത്തെത്തി കാട്ടാനകളെ മലയിലേക്ക് കയറ്റിവിടാനുള്ള ശ്രമം ആരംഭിച്ചു. രാത്രിയോടെ ഇവയെ തുരത്തി. നാട്ടുകല്‍ പൊലിസും സ്ഥലത്തെത്തി യിരുന്നു. രണ്ടുവര്‍ഷം മുമ്പ് താണിക്കുന്ന് വഴി ഇടമല ഭാഗത്തേക്ക് ആനകളെത്തിയി രുന്നു. നേരംപുലരും മുന്നേ ആനകള്‍ തിരിച്ചുകാടുകയറിയതിനാല് ഭീതിയുണ്ടായില്ല. ഇടമലക്ക് ചുറ്റും ജനവാസമേഖലയായതിനാല്‍ ആനകള്‍ ഇവിടെ തമ്പടിച്ചത് വലിയ പ്രയാസം സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
