അലനല്ലൂര്‍ : നായര്‍ സര്‍വീസ് സൊസൈറ്റി കര്‍ക്കിടാംകുന്ന് കരയോഗം ഓഫിസ് ഉണ്ണിയാലില്‍ തുറന്നു. മണ്ണാര്‍ക്കാട് താലൂക്ക് യുണിയനു കീഴില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞ മാസം പ്രവര്‍ത്തനം തുടങ്ങിയ കരയോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫിസ് ആരംഭിച്ചത്. താലൂക്ക് യൂ ണിയന്‍ പ്രസിഡന്റ് കല്ലടിക്കോട് ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസി ഡന്റ് മോഹന്‍ദാസ് കാരൂത്ത് അധ്യക്ഷനായി. കാവ്യപുന്നമണ്ണ ആചാര്യ വന്ദനം നട ത്തി. താലൂക്ക് യൂണിയന് സെക്രട്ടറി രാഹുല്‍, കരയോഗം സെക്രട്ടറി കെ.പി രാജന് മാസ്റ്റര്‍, ട്രഷറര്‍ രാജേഷ് കാരൂത്ത്, ജയപ്രകാശ് വരവത്ത്, വാര്‍ഡ് മെമ്പര്‍ അനിത വി ത്തനോട്ടില്, എം.രാജന് മാസ്റ്റര്‍, ടി.വി ഉണ്ണികൃഷ്ണന്, അജിത നന്ദകുമാര്‍, രാമദാസ്, എം. വി അനില്‍കുമാര്‍, പി.രാധാകൃഷ്ണന്, എ. വിനോദ് എന്നിവര്‍ സംസാരിച്ചു.
