മണ്ണാര്‍ക്കാട് : ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. തെങ്കര സ്വദേശികളായ കുഞ്ഞികുളം ചാമിയുടെ മകന് കുമാരന് (53), വനിദ്ര വീട്ടില്‍ കേശവന്റെ മകന് ഹരിദാസന് (53) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെ ചിറക്കല്‍പ്പടി റോഡില്‍ പാലമ്പട്ടയില്വെച്ചായിരുന്നു അപക ടം. കാഞ്ഞിരപ്പുഴ ഭാഗത്ത് നിന്നും രോഗിയുമായി വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയി ലേക്ക് വരികയായിരുന്ന ആംബുലന്‍സ് എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായി രുന്നു. ബൈക്ക് ഓടിച്ചിരുന്ന കുമാരന് ഗുരുതരമായി പരിക്കേറ്റു. പിറകിലിരുന്ന ഹരി ദാസന്റെ പരിക്ക് സാരമുള്ളതല്ല. ഇരുവരേയും വട്ടമ്പലം മദര്‍കെയര്‍ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.
