മണ്ണാര്‍ക്കാട് : സാര്‍വദേശീയ തൊഴിലാളി ദിനത്തില്‍ തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രി. മെയ് ഒന്നിന് തൊഴിലാളികള്‍ക്ക് മദര്‍കെയര്‍ ഹോസ്പിറ്റലില്‍ എല്ലാവിഭാഗങ്ങളിലും സൗജന്യപരിശോധന ലഭ്യമാകുമെന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അറിയിച്ചു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ഈ സേവ നം. തൊഴിലാളിയാണെന്ന് തെളിയിക്കുന്ന രേഖയുമായി തൊഴിലാളികള്‍ക്ക് ആശു പത്രിയിലെത്തി ചികിത്സസേവനങ്ങള് നേടാം. എം.ആര്.എ, സ്കാനിങ്, ബ്ലഡ് ടെസ്റ്റ് തുടങ്ങിയ പ്രൊസീജിയറുകള്‍ക്ക് 20ശതമാനം ഡിസ്കൗണ്ടും ലഭിക്കുമെന്നും ഹോസ്പിറ്റ ല്‍ മാനേജ്മെന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04924-227700, 8138850117
