അലനല്ലൂര്‍: കര്‍ക്കിടാംകുന്ന് വര്‍ദ്ധിച്ചു വരുന്ന ലാസലഹരി മയക്കുമരുന്ന് വ്യാപനം തടയുന്നതിനും ലഹരി മാഫിയയുടെ എല്ലാ കണ്ണികളെയും ഇല്ലായ്മ ചെയ്യുന്നതിന് പൊതുജനങ്ങളെ ബോധവല്ക്കരിക്കുന്നതിനുമായി കര്‍ക്കിടാംകുന്ന് ഉണ്ണിയാലില്‍ നാട്ടൊരുമ സംഘടിപ്പിച്ചു. 27ന് വൈകുന്നേരം 4 മണിക്ക് കാഞ്ഞിരംപാറയില്‍ നിന്നും ഉണ്ണിയാലിലേക്ക് ലഹരി വിരുദ്ധ ബഹുജന റാലി നടത്താനും തീരുമാനിച്ചു. ജനറല്‍ കണ്‍വീനര്‍ കെ. മുഹമ്മദ് അഷറഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അനിത വിത്തനോട്ടില്‍ അധ്യക്ഷയായി. ടി.വി ഉണ്ണികൃഷ്ണന് പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു. ചെയര്മാന് പി.കെ മുഹമ്മദാലി, ഷൗക്കത്ത് കര്‍ക്കിടാംകുന്ന്, കെ. രാധാകൃഷ്ണന്, മനാഫ് ആര്യാടന്, ടി.പി.ഷാജി, പി.കെ മുസ്തഫ, ഡോ.പി.കെ അനീസുദ്ദീന്‍, ബൈജു പി.കെ, ഉമ്മര്‍ മാസ്റ്റര്‍, എം.സി മുഹമ്മദ് ബഷീര്‍, ഉമ്മര്‍ ചിങ്ങത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
