മണ്ണാര്‍ക്കാട് : പട്ടികവിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച് സര്‍ക്കാര്‍ നടപടിക്കെതിരെ ഭാരതീയ ദളിത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി മണ്ണാര്‍ക്കാട് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫിസിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡ ന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിമാരായ ആര്‍.മണി, എം. മോഹ നന്‍, മണികണ്ഠന്‍ വടശ്ശേരി, വേലു അലനല്ലൂര്‍, ചാത്തന്‍മൂപ്പന്‍, ഉണ്ണികൃഷ്ണന്‍ അപ്പുണ്ണി, പ്രമോദ്, പ്രമീള, രാമന്‍ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
