മണ്ണാര്‍ക്കാട് : നഗരത്തില്‍ ദേശീയപാതക്ക് അരുകിലായി രൂപപ്പെട്ട ഗര്‍ത്തം കാല്‍നട യാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും അപകടഭീഷണിയാകുന്നു. ടൗണ്‍ ഭാഗത്ത് ആല്‍ത്തറയ്ക്ക് സമീപമായാണ് ഗര്‍ത്തമുള്ളത്. തിരക്കേറിയ സമയങ്ങളില്‍ കാല്‍നട യാത്രക്കാരുള്‍പ്പെടെ ഇതിനടുത്തുകൂടിയാണ് കടന്നുപോകുന്നത്. വാഹനങ്ങള്‍ക്ക് അ രിക് കൊടുക്കുന്നതിനിടെ ഇരുചക്രവാഹനങ്ങളുള്‍പ്പെടെ കുഴിയില്‍പെട്ട് അപകടം സംഭവിക്കുന്നുമുണ്ട്. റോഡിന്റെ അശാസ്ത്രീയനിര്‍മാണമാണ് കുഴി രൂപപ്പെടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. അഴുക്കുചാലിലേക്ക് മഴവെള്ളം ഇറങ്ങിപോകു ന്ന ദ്വാരത്തിനുസമീപമായാണ് ഗര്‍ത്തമുള്ളത്. ആളുകളും വാഹനങ്ങളും അപകടത്തി ല്‍പെടാതിരിക്കാന്‍ കുഴിയില്‍ നാട്ടുകാര്‍ മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിരിക്കു കയാണ്. കുഴിയടക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത വി ഭാഗത്തിന് കത്തുനല്‍കിയിട്ടുണ്ടെങ്കിലും യാതൊരു അറിയിപ്പും ലഭ്യമായിട്ടില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. അപകടകരമായ രീതിയിലാണ് കുഴിയുള്ളത്. നൊട്ടമല വളവിലെ ഇന്റര്‍ലോക്ക് കട്ടകള്‍ ഇളകികിടക്കുന്നതും അപകട ഭീഷണിയുണ്ടാക്കുന്നുണ്ട്. കത്തില്‍ ഇക്കാര്യവും ഉന്നയിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!