തച്ചമ്പാറ :മുതുകുറുശ്ശി തെക്കുംപുറം ആനക്കല്ല് കോളനയിലെ രാജന്‍ മകന്‍ മനു (21) എന്നയാളെ 2024 സെപ്തംബര്‍ 11 മുതല്‍ ആനക്കല്ല് കോളനിയില്‍ നിന്നും കാണാതായ തായി കല്ലടിക്കോട് പൊലീസ് അറിയിച്ചു. ഇരുനിറം, താടിയുണ്ട്, ഏകദേശം അഞ്ച് അടി ഉയരം. മെലിഞ്ഞ ശരീരമാണ്. ചെറിയ മുടന്ത് ഉണ്ട്. മാനസിക അസ്വസ്ഥതയുള്ള ആളാണ്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0492 4246103 (കല്ലടിക്കോട് പൊലീസ് സ്റ്റേഷന്‍), 9497962920 (എസ്.ഐ), 9497947310 (എസ്.എച്ച്.ഒ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!