അട്ടപ്പാടി: മേഖലയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ വ്യാജചാരായവും വാഷും കഞ്ചാവ് ചെടികളും പിടികൂടി. സംഭവ വുമായി ബന്ധപ്പെട്ട് നാല് അബ്കാരി കേസുകളും ഒരു എന്‍ഡിപി എസ് കേസും എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു.വ്യാജമദ്യത്തിനെതിരെ പാലക്കാട് ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ വിപി സുലേഷ് കുമാര്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ ലോക്ക് ഡൗണിന്റെ ഭാഗമായാ യിരുന്നു പരിശോധന.
പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്,മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്,അഗളി ജനമൈത്രി സ്‌ക്വാഡ്, അഗളി റേഞ്ച് എ്ന്നിവര്‍ സംയുക്തമായി വിവിധ സക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന.അഗളി, മുള്ളി ,കിണറ്റുക്കര ,കുളപടിയൂര്‍ ,ചൂട്ടറ , ചാവടിയൂര്‍ ,താവളം എന്നിവടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 1000 ലിറ്ററിലധികം ചാരായം വാറ്റാന്‍ പാകപെടുത്തിയ വാഷും, 6ലിറ്റര്‍ ചാരായം ,12 കഞ്ചാവ് ചെടികള്‍ എന്നിവ കണ്ടെടുത്തത്.
കിണറ്റുകര ഊരില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ മാറി ഭവാനിപ്പുഴയുടെ സമീപത്തെ മാവിന്റെ അരുകിലായി കുറ്റിച്ചെടി കള്‍ക്കിടയിലാണ് ഒരു മീറ്റര്‍ നീളത്തിലുള്ള 12 കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത നിലയില്‍ കണ്ടെത്തിയത്.ആരേയും പിടികൂടിയിട്ടില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എക്‌സൈസ് അറിയിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം.സൂരജ്,പികെ സതീഷ്, കെ സന്തോഷ്‌കുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എ.ഷൗക്കത്തലി,ജയപ്രസാദ്,എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി) ശ്രീനിവാസന്‍,പ്രിവന്റീവ് ഓഫീസര്‍മാരായ ജിഷു ജോസഫ്,പിഎം മുഹമ്മദ് ഷെരീഫ്,സി.രാജു,എസ് മന്‍സൂര്‍ അലി,വെള്ളക്കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഖില്‍,ലക്ഷ്മണന്‍, സന്‍ഫര്‍,രങ്കന്‍,ഭോജന്‍ അനുരാജ്,ശ്രീകുമാര്‍,രാജേഷ് എക്‌സൈസ് ഡ്രൈവര്‍മാരായ ശെല്‍വന്‍ പ്ലാക്കല്‍,അനില്‍കുമാര്‍