കാരാകുര്‍ശ്ശി: പഞ്ചായത്തിലെ ഏഴാംവാര്‍ഡ് പുല്ലുവായില്‍ ഗ്രാമത്തിലുള്ള പട്ടികജാതി കുടുംബങ്ങള്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൗരഗാര്‍ഹിക വിളക്ക് വിതരണം ചെയ്തു. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപ ചെലവില്‍ ഐ. ആര്‍.ടി.സി. മുഖേന 60കുടുംബങ്ങള്‍ക്കാണ് ആനുകൂല്ല്യം ലഭ്യമാക്കിയത്.

കെ.ശാന്ത കുമാരി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.സി.ഡി.എസ്. പി.കെ ഷീല അധ്യ ക്ഷയായി. വാര്‍ഡ് മെമ്പര്‍ പി.സുഭാഷ്, കെ.എസ് കൃഷ്ണദാസ്, വി.കെ മുജീബ്, രാഹുല്‍ തുടങ്ങിയ വര്‍ സംസാരിച്ചു.
