മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പൂരനഗരിയില്‍ കുഴഞ്ഞുവീണ ആദിവാസി വയോധികന്‍ മരിച്ചു.അട്ടപ്പാടി കള്ളമല നഗറിലെ മുരുകന്‍ (64) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5.30നാണ് സംഭവം. കുന്തിപ്പുഴയുടെ ആറാട്ടുകടവ് ഭാഗത്ത് ഇയാള്‍ കുഴഞ്ഞുവീണ് കിടക്കുന്നത് കണ്ട ആളുകള്‍ ഉടനെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയാ യിരുന്നു. എന്നാല്‍ മരിച്ചിരുന്നതായി പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. മണ്ണാര്‍ ക്കാട് അരകുറുശ്ശി ഉദയര്‍കുന്ന് ക്ഷേത്രത്തിലെ പൂരം കാണാനായി എത്തിയതായി രുന്നു. മണ്ണാര്‍ക്കാടും പൊലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
