അഗളി: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ആസ്പിരേഷന്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമാ യി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ആര്‍ട്ടിഫിഷ്യല്‍ ലിംഫ് മാനുഫാക്ചറിംഗ് കോര്‍പ്പറേ ഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ സൗജ ന്യമായി വിതരണം ചെയ്തു. ബ്ലോക്ക് പരിധിയിലെ പുതൂര്‍, അഗളി, ഷോളയൂര്‍ പഞ്ചായ ത്തുകളിലെ 94 ഭിന്നശേഷിക്കാര്‍ക്ക് 67ലക്ഷം രൂപ ചെലവിലാണ് വീല്‍ചെയര്‍, ശ്രവണ സഹായി തുടങ്ങിയ വിവിധ ഉപകരണങ്ങള്‍ നല്‍കിയത്. വൈകല്യനിര്‍ണയ ക്യാംപു കളിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ജില്ലാ കലക്ടര്‍ ജി.പ്രിയങ്ക ഉദ്ഘാട നം ചെയ്തു. കില കാംപസില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ അധ്യക്ഷയായി. ദേശീയ ഹാന്‍ഡ് ബോള്‍ താരം എസ്. മനു മോട്ടിവേ ഷന്‍ ക്ലാസെടുത്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.കെ മാത്യു, ആരോഗ്യകാര്യ സ്ഥി രം സമിതി അധ്യക്ഷന്‍ എസ്.സനോജ്, സെക്രട്ടറി ടി.ജി ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
