തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്തിന്റെ വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്കി. ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തവരില്‍ നിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ നിര്ദ്ദേ ശിച്ച ഉപകരണങ്ങളാണ് നല്‍കിയത്. വിതരണോദ്ഘാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം നിര്‍വ്വഹിച്ചു. വീല്‍ചെയര്‍, സ്മാര്ട്ട്കൈന്, വാക്കിംഗ് സ്റ്റിക്ക്, തെറാപ്പി മാറ്റ്, വിവിധ വ്യായാമ ഉപകരണങ്ങള്‍ തുടങ്ങി നാല് ലക്ഷം രൂപയുടെ ഉപകരണങ്ങളാ ണ് വിതരണം ചെയ്തത്. സ്ഥിരം സമിതി ചെയര്മാന് സി.പി സുബൈര്‍, ഗ്രാമ പഞ്ചായ ത്തംഗങ്ങളായ എ.കെ വിനോദ്, കെ.പി ഇല്യാസ്, പി.ടി സഫിയ, ഐ.സി.ഡി.എസ്. സൂപ്പ ര്വൈസര് രമാദേവി, കെ.ഹംസപ്പ, പി.ടി സൈദ് മുഹമ്മദ്, കെ.പി കുഞ്ഞു മുഹമ്മദ്, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
