മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിലെ മരംമുറി കേസില്‍ വിജിലന്‍സ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച തിരുവിഴാംകുന്ന് ഫാമിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് നടക്കുന്ന സമരം കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം സി.വി ബാലചന്ദ്രന് ഉദ്ഘാടനം ചെയ്യും. അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ യൂണി വേഴ്സിറ്റിയുടെ നടപടികള്‍ പ്രഹസനമാണ്. നിരപരാധികളായ തൊഴിലാളികളുടെ മേല്‍ കുറ്റങ്ങള്‍ ചാര്‍ത്തി ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന രീതിയാണ് യൂണിവേഴ്സിറ്റി സ്വീകരിച്ചത്. ലേലത്തിന് വെച്ച പടുമരങ്ങളുടെ മറവില്‍ 84 വന്മര ങ്ങള് മുറിച്ചുമാറ്റിയിട്ടുണ്ട്. 11 പേരടങ്ങുന്ന ലേലകമ്മിറ്റിയിലുള്ള തൊഴിലാളികളെ കുറ്റക്കാരാക്കി കൂട്ടുനിന്ന വന്‍കിടക്കാരായ ഉദ്യോഗസ്ഥര്‍ തടിതപ്പുകയും സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു നല്‍കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കരാറുകളെല്ലാം ഒരേകൈകളിലേക്ക് പോകുന്ന സ്ഥിതി വിശേഷമാണ്. പടുമരങ്ങളുടെ വില്പനക്ക് ചെറിയ തുക നിശ്ചയിച്ചതിന് പിന്നില്‍ ഉദ്യോഗസ്ഥ-കരാര്‍ ലോബികളുടെ അഡ്ജസ്റ്റിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നു. മരംമുറിയുമായി ബന്ധപ്പെട്ട കാലയളവില്‍ ഉണ്ടായിരുന്ന ഓഫിസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റണം. വിജിലന്‍സ് അന്വേഷണം ഊര്‍ജിതപ്പെടുത്തണം. ശക്തമായ നടപടിയു ണ്ടായില്ലെങ്കില് നിരന്തര പ്രക്ഷോഭവുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങുമെന്നും നേ താക്കള്‍ പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, വൈസ് പ്രസിഡന്റുമാരായ സി.ജെ രമേഷ്, സക്കീര്‍ തയ്യില്‍, ഗിരീഷ് ഗുപ്ത, ഇ.ശശിധരന്, നൗഷാദ് ചേലംഞ്ചേരി, സതീശന് താഴത്തേതില്‍, ഷിഹാബ് കുന്നത്ത്, മണികണ്ഠന് വടശ്ശേരി, വി.ഡി. പ്രേംകുമാര്‍, പി.ഖാലിദ്, ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
