തിരുവനന്തപുരം: യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമവാസനക്കെതിരെ സ്നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഐ. എച്ച്.ആര്.ഡിയുടെ നേതൃത്വത്തില്‍ ‘സ്നേഹത്തോണ്‍’ സംഘടിപ്പിക്കും. മാര്‍ച്ച് ഏഴിന് വിവിധ നഗരകേന്ദ്രങ്ങളില്‍ ഇതിന്റെ ഭാഗമായി പരിപാടികള്‍ നടത്തും.സംസ്ഥാനത്തെ 88 ഐഎച്ച്ആര്‍ഡി സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ വിവിധ നഗരകേന്ദ്രങ്ങളില്‍ ലഹരിവ്യാപനത്തിനെതിരെ ‘ റണ്‍ എവേ ഫ്രം ഡ്രഗ്സ് ‘ എന്ന പേരില്‍ കൂട്ടയോട്ടം നട ക്കും. കൂട്ടയോട്ടത്തിന്റെ സംസ്ഥാനതല ഫ്ലാഗ്ഓഫ് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആര് ബിന്ദു കൊല്ലത്ത് നിര്‍വ്വഹിക്കും. രാവിലെ 7.30ന് ആരംഭിക്കുന്ന കൂട്ടയോട്ടത്തില്‍ സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട പ്രമുഖരടക്കം പങ്കാളികളാകു മെന്ന് മന്ത്രി അറിയിച്ചു. ഐഎച്ച്ആര്‍ഡി സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃ ത്വത്തില്‍ സ്നേഹമതില് തീര്‍ക്കും. തുടര്‍ന്ന് നൂറു കേന്ദ്രങ്ങളില്‍ ഒരുക്കുന്ന സ്നേഹ സംഗമത്തില്‍ ഉന്നത സാംസ്കാരിക-സാമൂഹിക വ്യക്തിത്വങ്ങള്‍ വിദ്യാര്ത്ഥികളുമാ യി സംവദിയ്ക്കും.കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഐ എച്ച് ആര് ഡി വിദ്യാര്‍ത്ഥികളും ജീവനക്കാരും സമൂഹത്തിന്റെ സമസ്ത മേഖലകളിലെയും ഉന്നതവ്യ ക്തിത്വങ്ങള്ക്കൊപ്പം ‘ റണ്‍ എവേ ഫ്രം ഡ്രഗ്സ് ‘ കൂട്ടയോട്ടത്തില്‍ പങ്കാളികളാവും. തുടര്‍ന്ന് ലഹരി എന്ന മഹാവിപത്തിനെതിരെയുള്ള തുടര്‍ പ്രചാരണപരിപാടികള്ക്കും ഐ എച്ച് ആര് ഡി നേതൃത്വം നല്‍കും.ഉന്നതവിദ്യാഭ്യാസ രംഗത്ത് നൂതനങ്ങളായ പരിപാടികളായ നിര്‍മ്മിതബുദ്ധി അന്താരാഷ്ട്ര കോണ്‍ക്ലേവ്, ക്യാമ്പസ് ഇന്ഡസ്റ്റ്രിയല് പാര്‍ക്ക്, സ്കില്‍ എന്‍ഹാന്‍സ്മെന്റ് സെന്ററുകള്‍ എന്നിവ ആവിഷ്കരിച്ചു നടപ്പാക്കു ന്ന ഐഎച്ച്ആര്‍ഡി സ്ഥാപനങ്ങളില്‍ ലഹരിക്കും അക്രമവാസനയ്ക്കുമെതിരെ പുതി യ അവബോധ സൃഷ്ടിക്കലാണ് ഇതുവഴി ലക്ഷ്യം വെയ്ക്കുന്നത്. സ്നേഹം, സൗഹാര്‍ദ്ദം, സന്തോഷം എന്നിവയിലേക്കു നയിക്കുന്ന ജീവിതമൂല്യങ്ങള്‍ ക്യാമ്പസുകളിലും സമൂഹ ത്തിലും പ്രചരിപ്പിക്കുന്നതാവും സംസ്ഥാനത്തെ നൂറു കേന്ദ്രങ്ങളില്‍ ഐഎച്ച്ആര്‍ഡി ഒരുക്കുന്ന സ്നേഹസംഗമങ്ങള്‍.
