മണ്ണാര്‍ക്കാട് : ഇത്തവണത്തെ സംസ്ഥാന ബജറ്റ് അവതരണം നിയമസഭയിലെത്തി നേരി ല്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോ ളജിലെ സാമ്പത്തികശാസ്ത്രം വിഭാഗത്തിലെ വിദ്യാര്‍ഥികള്‍. നാലുവര്‍ഷ ബിരുദപദ്ധ തിയുടെ ഭാഗമായാണ് കോളജിലെ രണ്ടാം സെമസ്റ്റര്‍ ബി.എ. സാമ്പത്തിക ശാസ്ത്രത്തി ലെ 63 വിദ്യാര്‍ഥികള്‍ക്ക് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് നേ രിട്ട് കാണാനായത്. എന്‍.ഷംസുദ്ദീന് എം.എല്‍.എയുടെ പ്രത്യേക ശുപാര്‍ശയിലാണ് നിയ മസഭയിലേക്ക് വിദ്യാര്‍ഥികള്‍ക്ക് പ്രവേശിക്കാനുള്ള അവസരം ലഭിച്ചത്. ബജറ്റ് അവ തരണവും നിയമസഭാ നടപടിക്രമങ്ങളും നേരിട്ടുകാണാന്‍ കഴിഞ്ഞത് പുതിയ അനുഭവ മായെന്ന് വിദ്യാര്‍ഥികളും അധ്യാപകരും പറഞ്ഞു. എം.എല്‍.എയുടെ ഫ്ളെയിം പദ്ധതി കോര്‍ഡിനേറ്ററും കല്ലടി കോളജ് അധ്യാപകനുമായ ഡോ.ടി സൈനുല്‍ ആബിദ്, എം. എല്‍.എയുടെ പ്രൈവറ്റ് സെക്രട്ടറി ഷിബിനു എന്നിവര്‍ ഇതിനുള്ള ഒരുക്കങ്ങള്‍ ഏകോ പിപ്പിച്ചു. കോളജിലെ സാമ്പത്തികശാസ്ത്രവിഭാഗം മേധാവി എം.രാമദാസ്, അധ്യാപിക മാരായ ബി.മിനി, ഡി.ദര്‍ശന എന്നിവര്‍ വിദ്യാര്‍ഥികളെ അനുഗമിച്ചു.
