മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡ് ആദ്യഘട്ട നവീകരണം അടിയന്തര മായി പൂര്‍ത്തീകരിക്കണമെന്ന് നാഷണലിസ്റ്റ് സ്റ്റുഡന്റ്സ് കോണ്‍ഗ്രസ് (എസ്). ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് എന്‍.എസ്.സി. ജില്ലാ പ്രസിഡന്റ് പി.സി ഇബ്രാഹിം ബാദുഷ നിവേദനം നല്കി. നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള റോഡി ന്റെ നവീകരണപ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം. ഈ മേഖലയില്‍ റോഡിന്റെ ഇരുവശങ്ങളിലായി രണ്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ ഉള്‍പ്പടെ അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. റോഡില്‍ നിന്നും ഉയരുന്ന പൊടിപടലം നാട്ടുകാരേയും വിദ്യാര്‍ഥികളേയും യാത്രക്കാ രെയും പ്രയാസത്തിലാക്കുന്നതായി എന്‍.എസ്.സി. ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫിസില്‍ നേരിട്ടെത്തിയാണ് ഇബ്രാഹിം ബാദു ഷ നിവേദനം നല്‍കിയത്. വിഷയം അനുഭാവപൂര്‍വം പരിഗണിച്ച് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
