മണ്ണാര്‍ക്കാട് : ആരോഗ്യത്തിലൂടെ സന്തോഷമുള്ള ജനതയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി മുന്‍ സൈനികനായ സലാഹുദ്ദീന് രൂപം നല്കിയ മെക് സെവന് പുലര്‍കാല വ്യായാമ കൂട്ടായ്മ മണ്ണാര്‍ക്കാടും തുടങ്ങുന്നു. യോഗയും ധ്യാനവും അക്യുപ്രഷറും ഉള്‍പ്പെട്ട ഏഴു വിഭാഗങ്ങളിലെ 21 തരം വ്യായാമമാണ് മെക്സെവനില്‍ പരിശീലിപ്പിക്കുക. ഏതുപ്രായ ക്കാര്‍ക്കും ലളിതമായി ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.
പഴേരി കോംപ്ലക്സില്‍ ദിവസേന രാവിലെ 6.30മുതലാണ് പരിശീലനം നല്‍കുക. ആദ്യ ഘട്ടത്തില്‍ മെക്സെവന്‍ പരീശിലകര്‍ വ്യായാമ മുറകളില്‍ പരിശീലനം നല്‍കും. ബഷീര്‍ കുറുവണ്ണ, ഗഫൂര്‍ പൊതുവത്ത്, അഡ്വ. മുനീര്‍ പറക്കല്‍,ഷമീര്‍ യൂണിയന്, ഫെയ്മസ് അക്ബര്‍, സൈദ് കിംബര്‍ലി, അബ്ദുഒമല്, സാമി യ ഇസഹാക്ക് തുടങ്ങിയവ രാണ് മണ്ണാ ര്‍ക്കാട് മെക്സെവന്‍ ഹെല്‍ത്ത് ക്ലബിന് നേതൃത്വം നല്‍കുന്നത്. മെക്സെവ ന് വനിതാ വിഭാഗ വും ഉണ്ട്. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാനും പ്രായഭേദ മന്യേ ആര്‍ക്കും ചെയ്യാവുന്നതുമായ മെക്സെവന്‍ വ്യായാമ മുറകള്‍ക്ക് വലിയ സ്വീകാ ര്യതയാണ് ലഭിക്കുന്നത്. മെക്സെവന്റെ പ്രഭാത വ്യായാമ കൂട്ടായ്മ അലനല്ലൂരിലും സജീവമാ യി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
മണ്ണാര്‍ക്കാട് മെക്സെവന്‍ ഹെല്‍ത്ത് ക്ലബിന്റെ ഉദ്ഘാടനം ഫെബ്രുവരി 11ന് രാവിലെ 6.30ന് കോടതിപ്പടി പഴേരി കോംപ്ലക്സില്‍ പഴേരി ഗ്രൂപ്പ് ചെയര്മാന് പഴേരി ഷെരീഫ് ഹാജി നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.സ്ഥാപകനായ സലാഹുദ്ദീന്, അംബാസഡര്‍ അറക്കല്‍ ബാവ, പാലക്കാട് ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ ജമാല്‍ പരവക്ക ല്‍, ചീഫ് ട്രെയിനര്‍ ജിതേഷ് മക്കരപ്പറമ്പ, മണ്ണാര്‍ക്കാട് ഏരിയ ചെയര്മാന് സുബൈര്‍ തുര്‍ക്കി, ഏരിയ ചീഫ് കോര്‍ഡിനേറ്റര്‍ മജീദ് മണ്ണാര്‍ക്കാട് എന്നിവര്‍ പങ്കെടുക്കും.
