അലനല്ലൂര്‍ : മാളിക്കുന്ന് ഞറളത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ നിറമാല മഹോത്സ വത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കൃഷ്ണന്‍കുട്ടി നമ്പീശന് സ്മാരക പുരസ്കാരം പ്രശസ്ത മദ്ദളകലാകാരന്‍ കൈലിയാട് മണികണ്ഠന് സമര്‍പ്പിച്ചു. സമാദരണീയം 2025 എന്ന പേരില്‍ നടന്ന പുരസ്കാര സമര്‍പ്പണ ചടങ്ങ് മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍ മാന്‍ എം.ആര് മുരൡഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പിന്നണി ഗായകന് പ്രണവം ശശി മു ഖ്യാതിഥിയായിരുന്നു. ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ടി.ബാലചന്ദ്രന് അധ്യക്ഷനായി. ഡോ. എന്‍.പി വിജയകൃഷ്ണന്, മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പാലക്കാട് ഏരിയ കമ്മിറ്റി ചെയര്മാന് ഗംഗാധരന് മാസ്റ്റര്‍, മെമ്പര്‍മാരായ നീലകണ്ഠന് മാസ്റ്റര്‍, കെ.പി രാമചന്ദ്രന്, ദേവസ്വം എക്സിക്യുട്ടീവ് ഓഫിസര്‍ ആനന്ദ്, നവീകരണ കമ്മിറ്റി പ്രസിഡന്റ് ഗംഗാധ രന് നായര്‍, സെക്രട്ടറി കെ.സുനില്‍, മുന്‍ എക്സിക്യുട്ടീവ് ഓഫിസര്‍ എ.വാസുദേവന്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
