മണ്ണാര്‍ക്കാട് : എസോണ്‍ കലോത്സവ സംഘര്‍ഷത്തിനിടെയുണ്ടായ പൊലിസ് ലാത്തി വീശലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എസ്.എഫ്.ഐ. നേതാക്കളെ എന്‍.എസ്. സി, എന്‍.വൈ.സി. നേതാക്കള്‍ സന്ദര്‍ശിച്ചു. വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള എസ്.എഫ്.ഐ. നേതാക്കളായ മുഹമ്മദ് ഫായിസ്, വിഷ്ണുമോഹന് എന്നിവരെ എന്‍.എസ്.സി. ജില്ലാ പ്രസിഡന്റ് പി.സി ഇബ്രാഹിം ബാദുഷ, എന്‍.വൈ.സി. ബ്ലോക്ക് പ്രസിഡന്റ് കെ.പി ഷെരീഫ് എന്നിവരാണ് ഇന്ന് സന്ദര്‍ശിച്ചത്.ചികിത്സയില്‍ കഴിയുന്നവരെ ആശ്വസിപ്പിച്ചു.കഴിഞ്ഞദിവസമാണ് എസോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷമുണ്ടാവുകയും എസ്.എഫ്.ഐ. നേതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
