കാട്ടുതേനിന്റെ മധുര്യത്തിന് ഇനി സര്‍ക്കാര്‍ കരുതലില്‍ മൂല്യമേറും
അഗളി: ഔഷധഗുണങ്ങളേറെയുള്ള കാട്ടുതേന്‍ ശേഖരണം ഉപജീവനമാക്കുന്ന ഗോത്ര ജീവിതത്തില്‍ വരുമാനത്തിന്റെ മധുരംനിറയ്ക്കാന് അട്ടപ്പാടിയില്‍ തേന്‍സംസ്കരണ കേന്ദ്രം ഒരുങ്ങി. ശാസ്ത്രീയമായി സംസ്കരിച്ച തേന്‍ സഹ്യ ഡ്യൂ എന്ന പേരില്‍ വിപണി യിലേക്കും എത്തിക്കും. സംസ്കരണത്തോടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമായി മാറുന്ന കാ ട്ടുതേനിന്റെ വിപണിമൂല്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബ്രാന്ഡിറ ക്കുന്നതെന്ന് സി.എം.ഡി. സംസ്ഥാന കോര്‍ഡിനേറ്റര്‍ പി.ജി അനില്‍ അറിയിച്ചു.

പ്രത്യേക ദുര്‍ബലത അനുഭവിക്കുന്ന പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ക്കായി പട്ടികവര്‍ഗ വി കസന വകുപ്പ് കേന്ദ്ര സഹായത്തോടെ തയാറാക്കിയ ജീവനോപാധി പദ്ധതിപ്രകാരമാ ണ് പുതൂര്‍ പഞ്ചായത്തിലെ താഴെ ഭൂതയാറില്‍ തേന്‍സംസ്കരണ പ്ലാന്റ് സ്ഥാപിച്ചത്. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ആണ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയതും നിര്‍വ ഹണത്തിന് നേതൃത്വം നല്‍കുകയും ചെയ്തത്. സംസ്ഥാനത്ത് പാലക്കാട്, വയനാട്, മലപ്പു റം, കാസര്‍കോട് ജില്ലകളിലാണ് ജീവനോപാധി പദ്ധതി വിവിധഘട്ടങ്ങളിലായി നടപ്പി ലാക്കിയത്. മലപ്പുറം കരുളായി മാഞ്ചീരിയില്‍ വനവിഭവ ശേഖരണം, വയനാട് മുത്ത ങ്ങയിലും ബേഗൂരിലും തേന്‍ സംസ്കരണ യൂണിറ്റ്, കാസര്‍കോട് ബദിയടുക്കയില്‍ തേനീച്ച വളര്‍ത്തല്‍ എന്നിങ്ങനെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. കാട്ടുനായ്ക്കര്‍, കുറുമ്പര്‍, കൊറഗര്‍, ചോലനായ്ക്കര്‍ എന്നീ വിഭാഗങ്ങളാണ് പദ്ധതിയുടെ ഭാഗമായത്. ഇവരെ ഉള്‍പ്പെടുത്തി സംഘങ്ങളും രൂപീകരിച്ചു. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തില്‍ പരമ്പരാഗതമായി കാട്ടുതേന്‍ ശേഖരിക്കുന്ന കുറുമ്പ വിഭാഗത്തില്‍പെട്ട 45 കുടുംബങ്ങ ളെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്. ഇവരെ ഉള്‍പ്പെടുത്തി പി.വി.ടി.ജി. എസ്.ടി. സ്വാശ്രയ സംഘം ഇടവാണി എന്ന പേരില്‍ സൊസൈറ്റി രൂപീകരി ക്കുകയും ചെയ്തു. വനാന്തരങ്ങളില്‍ ദുര്‍ഘടസാഹചര്യത്തില്‍ തേന്‍ ശേഖരിക്കുന്നതി നും അടിയന്തര സാഹചര്യങ്ങളില്‍ പ്രഥമശുശ്രൂഷ നല്‍കുന്നതിനുമെല്ലാം ആരോഗ്യ വകുപ്പ്, അഗ്നിരക്ഷാസേന എന്നിവരുടെ സഹകരണത്തോടെ പരിശീലനം ലഭ്യമാക്കി. തേന്ശേഖരണഘട്ടത്തില് ആവശ്യമായ സുരക്ഷാഉപകരണങ്ങളും ശേഖരണ ഉപകരണ ങ്ങളും വിതരണം ചെയ്തു.

ശാസ്ത്രീയമായി സംസ്കരിക്കുകയും ജലാംശമുള്പ്പടെ പരിമിതപ്പെടുത്തി തേനിന്റെ ശുദ്ധത ഉറപ്പവുരുത്തിനുള്ള ഉപകരണങ്ങളടക്കമുള്ള സംസ്കരണ ശാലയാണ് സ്ഥാപി ച്ചത്. സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാല് സംസ്കരണ പ്ലാന്റുകളില്‍ ഒന്നാമത്തേതാണ് പുതൂരിലേത്. തേന്‍ സംസ്കരണ ശാല സ്ഥാപിച്ചിരിക്കുന്നത്. പ്രോസസ്സിങ് യൂണിറ്റ്, ഓഫീസ് ഏരിയ, സ്റ്റോര്‍ റൂം, ഫിംല്ലിങ് റൂം എന്നീ സൗകര്യങ്ങളോടെയാണ് സംസ്കരണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്. മുന്‍കാലങ്ങളില്‍ 300 രൂപ മുതല്‍ 500 രൂപ വരെ വിലയില്‍ ഒരു കിലോ തേന്‍ വിറ്റിരുന്നത്. സംസ്കരിച്ച് കുപ്പിയാക്കുന്ന തേനിന് കിലോ യ്ക്ക് 1200 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ ബ്രാന്‍ഡില്‍ കാട്ടുതേന്‍ വിപണി യിലെത്തുന്നതും ഗോ ത്രജനതയ്ക്ക് പ്രതീക്ഷയേകുന്നു. ഇത് ഈ തൊഴിലില്‍ ഏര്‍പ്പെ ട്ടിരിക്കുന്ന ജനവിഭാഗ ങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവിനും കാരണമാകു മെന്നും വിലയിരുത്തു ന്നു. തേന്‍ സംസ്കരണ പ്ലാന്റിന്റേയും സഹ്യ ഡ്യൂ എന്ന ഉത്പ ന്നത്തിന്റെ പ്രഖ്യാപന വും നാളെ രാവിലെ 10ന് താഴെ ഭൂതയാറില്‍ നടക്കുന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര് ഗ വകുപ്പ് മന്ത്രി ഒ.ആര് കേളു നിര്‍വഹിക്കുമെന്ന് സി.എം ഡി ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.ജെ നന്ദകുമാര്‍, അട്ടപ്പാടി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസര്‍ വി.കെ സുരേഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു. എന്‍. ഷംസുദ്ദീന് എം.എല്‍.എ. അധ്യക്ഷ നാകും. ജനപ്രതി നിധികള്‍, പട്ടികവര്‍ഗ വകുപ്പ് പ്രതിനിധികള്‍, ഉന്നതി മൂപ്പന്മാര്, പി.വി.ടി.ജി. എസ്.ടി. സ്വാശ്രയ സംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
