മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് – ചിന്നത്തടാകം അന്തര്‍സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് വ്യാപാരി, കെട്ടിട ഉടമ സംഘടനാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിക ളടക്കം ആയിരക്കണക്കിന് ആളുകള്‍ യാത്രക്കായി ആശ്രയിക്കുന്ന റോഡ് കഴിഞ്ഞ ഒരുവര്‍ഷമായി അനാസ്ഥയുടെ പര്യായമായി കിടക്കുകയാണ്. റോഡില്‍ നിന്നും ഉയരുന്ന പൊടി ഇതുവഴിയുള്ള യാത്രക്കാരേയും പരിസരത്ത് താമസിക്കുന്നവരേയും ഒരുപോലെ ദുരിതത്തിലാക്കുന്നു. പലരും രോഗികളായി മാറുകയാണ്. പൊടിശല്ല്യം കാരണം നിരവധി വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ത്തി പോയി. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നു. സ്ഥാപനങ്ങള്‍ പൂട്ടിപോകുന്നതിനാല് വായ്പയെടുത്ത് കെട്ടിടം പണിത ഉടമകളും പ്രതിസന്ധിയിലാകുന്നു.
മണ്ണാര്‍ക്കാട്ടേക്കുള്ള യാത്രാ ബുദ്ധിമുട്ടുകാരണം അട്ടപ്പാടിയിലെ ജനങ്ങള്‍ വ്യാപാര ആവശ്യങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചു തുടങ്ങി. അട്ടപ്പാടിയിലേക്കുള്ള വിനോദസഞ്ചാരികള്‍ മണ്ണാര്‍ക്കാട് വഴി വരാത്ത അവസ്ഥയുമുണ്ട്. പൊതുവേ മാന്ദ്യം നിലനില്‍ക്കുന്ന വ്യാപാരമേഖലയ്ക്ക് ഇതെല്ലാം വലിയപ്രയാസങ്ങളാണ് തീര്‍ക്കുന്നത്. റോഡുപണി കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥവരുന്നത് മനുഷ്യരോടുള്ള വെല്ലുവിളിയാണ്. റോഡ് പ്രവൃത്തിയില്‍ അലംഭാവം കാണിക്കുന്നത് ആരാണെന്ന് പരിശോധിക്കണം. ജനപ്രതിനിധികള്‍ വിഷയത്തില്‍ ശക്തമായി ഇടപെടണം. മണ്ണാര് ക്കാട് – നടമാളിക റോഡും പൊട്ടിപൊളിഞ്ഞുകിടക്കുകയാണ്. മണ്ണാര്‍ക്കാട് നഗരത്തി ന്റെ പലഭാഗങ്ങളിലും ദേശീയപാതയുടെ ഉപരിതലം പൊങ്ങിയും താണും കിടക്കുന്നത് അപകടാവസ്ഥ സൃഷ്ടിക്കുന്നു.
ജനങ്ങളുടെ ഗതാഗത സൗകര്യം തടസപെടുത്തി ജീവനും സ്വത്തിനും ഭീഷണി ഉയര് ത്തുന്ന അധികൃതരുടെ ഇത്തരം അനാസ്ഥകള്‍ മനുഷ്യാവകാശ ലംഘനമാണെന്നും വിഷയത്തില്‍ ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റ് പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ, ജനറല്‍ സെക്രട്ടറി സജി ജനത, ട്രഷറര്‍ സൈനുല്‍ ആബിദ്, വൈസ് പ്രസിഡന്റുമാരായ കൃഷ്ണകുമാര്‍, ഷമീര്‍ യൂനിയന്‍, ബില്‍ഡിങ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷ ന് പ്രസിഡന്റ് റീഗള്‍ മുസ്തഫ, ജനറല്‍ സെക്രട്ടറി എം.കെ അബ്ദുറഹ്മാന് എന്നിവര്‍ പങ്കെടുത്തു.
