മണ്ണാര്‍ക്കാട് : ഓള് ഇന്ത്യ ഇന്റര്‍യൂനിവേഴ്സിറ്റി കരാട്ടെ ചാംപ്യന്പില് മികച്ച നേട്ടം സ്വന്തമാക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റി താരങ്ങള്‍ അഭിമാനമായി. മണ്ണാര്‍ക്കാട് എം.ഇ. എസ്. കല്ലടി കോളജ് വിദ്യാര്‍ഥിനികളായ പി.പി ഫര്‍ഷാന, കെ.ഐശ്വര്യ, ഒറ്റപ്പാലം എന്‍.എസ്.എസ്. ട്രെയിനിങ് കോളജ് വിദ്യാര്‍ഥിനി എ.ഗായത്രി, പഴഞ്ഞി എം.ഡി കോളജ് വിദ്യാര്‍ഥിനി ജന്നത്തുല്‍ ഷെറിന് എന്നിവരുള്‍പ്പെട്ട ടീമാണ് കത്ത വിഭാഗ ത്തില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്. ഹരിയാനയിലെ മഹര്‍ഷി ദയാനന്ദ്യൂ ണിവേഴ്സിറ്റിയില് നടന്ന കരാട്ടെ ഗെയിംസിലാണ് ഈ നേട്ടം. പി.പി ഫര്‍ഷാന വ്യക്തി ഗത കത്ത മത്സരത്തിലും സ്വര്‍ണം നേടി. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി കരാട്ടെ പരിശീലകന് അസീസ് പൂക്കോടന്റെ കീഴില്‍ പരിശീലനം നടത്തുന്ന ഫര്‍ഷാന, ഗായ ത്രി, ഐശ്വര്യ എന്നിവര്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ദേശീയ യൂണിവേഴ്സിറ്റി ചാംപ്യന്‍ഷിപില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി ടീം കത്തവിഭാഗത്തില് സ്വര്‍ണമെഡല്‍ നേടുന്നത്. ഖേലോ ഇന്ത്യ ചാമ്പ്യന്‍ഷിപില്‍ വെങ്കലവും നേടിയിട്ടുണ്ട്. സി.കെ സുബൈര്‍ മണലടി, ആരിഫ പടുവില്‍ എന്നിവരാണ് പരിശീലകര്‍, ജിസ്മ തൃശൂ രാണ് ടീം മാനേജര്‍. ജന്നത്തുല്‍ ഷെറിന് കടവല്ലൂര്‍ കരാട്ടെ ടീമിലാണ് പരിശീലനം നടത്തുന്നത്.
