മണ്ണാര്‍ക്കാട് : താലൂക്ക് പരിധിയില്‍ അനധികൃതമായി ഭൂമിനികത്തുന്നതിനെതിരെ റെവന്യുവകുപ്പ് കര്‍ശന നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി യോഗ ത്തില്‍ ആവശ്യം. ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ഇത് പരിശോധിച്ച് ബന്ധപ്പെട്ട അധികൃതര്‍ നടപടിയെടുക്ക ണമെന്നും താലൂക്ക് വികസന സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.
പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ പനയംപാടത്തിന് സമാനമായി കുമരം പു ത്തൂര്‍ ചുങ്കം ജംങ്ഷനിലും വില്ലേജ് ഓഫിസ് വളവിന് സമീപവും അപകടസാധ്യത നില നില്‍ക്കുന്നുണ്ടെന്നും ഇത് ദേശീയപാത അതോറിറ്റി പരിഹരിക്കണമെന്നും യോഗത്തി ല്‍ ആവശ്യമുയര്‍ന്നു. ചുങ്കത്ത് ഡിവൈഡര്‍ ഉള്ളഭാഗത്ത് റോഡിന്റെ വലതുവശത്ത് വീതി കൂടുതലും ഇടതുഭാഗത്ത് വീതികുറവുമുണ്ട്. ഇതിന് പരിഹാരം കാണണം. ദേശീ യപാതയോരത്ത് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും റോഡ് കയ്യേറിയുള്ള വഴിയോരകച്ച വടത്തിനുമെതിരെയും വിമര്‍ശനമുയര്‍ന്നു. മണ്ണാര്‍ക്കാട് – ചിന്നത്താടാകം റോഡിന്റെ ആദ്യറീച്ച് നവീകരണപ്രവൃത്തികള്‍ മന്ദഗതിയിലാണെന്നും ഇത് വേഗത്തില്‍ പൂര്‍ത്തി യാക്കണമെന്നും ആവശ്യമുയര്‍ന്നു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടഅധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുള്ളതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രതിനിധി അറിയിച്ചു.
ബസുകളിലെ സീറ്റുകളിലും ആശുപത്രികളിലെ വരിസംവിധാനങ്ങളിലും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നിയമപ്രകാരമുള്ള സംവരണവും പ്രത്യേകപരിഗണനയും കൃത്യമായി ലഭ്യമാക്കുന്നതിനുള്ള ഇടപെടലുണ്ടാകണമെന്നും ആവശ്യമുയര്‍ന്നു. കൈതച്ചിറ ഭാഗ ത്ത് സൗജന്യമായി ലഭിച്ച ഒരേക്കര്‍ സ്ഥലത്ത് സ്‌കൂള്‍ പണിയുന്നതിന് പദ്ധതിക്കുള്ള അനുമതിയേയും കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മദ്യഷാപ്പിനെ സംബന്ധിച്ച വിഷയങ്ങ ളും ചര്‍ച്ചയായി. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാങ്ങോട് പട്ടികവര്‍ഗ ഗ്രാമത്തിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുക, കൃഷിവകു പ്പില്‍ നിന്നും വിതരണം ചെയ്യുന്ന തെങ്ങിന്‍തൈകള്‍ നെല്‍പ്പാടങ്ങളില്‍ വെക്കുന്ന പ്രവണതയുള്ളതിനാല്‍ തൈവിതരണത്തിന് മുമ്പ് ഇക്കാര്യത്തില്‍ പരിശോധന നട ത്തുക, മണ്ണാര്‍ക്കാട് എക്സൈസ് റെയ്ഞ്ച് ഓഫിസില്‍ പിടിച്ചിട്ട വാഹനങ്ങള്‍ പാര്‍ ക്കിങ് സ്ഥലത്ത് നിന്നും നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും അംഗങ്ങള്‍ ഉന്നയിച്ചു.
താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന അംഗം എം. ഉണ്ണീന്‍ അധ്യക്ഷനായി. തഹസില്‍ദാര്‍ പി.പി സീന, ഭൂരേഖാ തഹസില്‍ദാര്‍ എസ്.ശ്രീജി ത്ത്, ഡെപ്യുട്ടി തഹസില്‍ദാര്‍ സി.വിനോദ്, താലൂക്ക് വികസന സമിതി അംഗങ്ങളായ എ.കെ അബ്ദുല്‍ അസീസ്, പി.ആര്‍ സുരേഷ്, ടി.കെ സുബ്രഹ്മണ്യന്‍, ബാലന്‍ പൊറ്റശ്ശേരി, വി.എ കേശവന്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.