മണ്ണാര്‍ക്കാട് : പെണ്‍കുട്ടികള്‍ക്ക് പഠനത്തോടൊപ്പം അധ്യാപനവൃത്തിയിലൂടെ വരു മാനവും ലക്ഷ്യമിട്ടുള്ള ട്യൂഷന്‍ ആപ്പ് ഒരുങ്ങി. മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേ ജിലാണ് ‘ ഈസി ട്യൂഷന്‍ ‘ എന്ന പേരിലുള്ള ലേര്‍ണിങ് ആപ്പ് പുറത്തിറക്കിയത്. കോളേ ജിലെ ആദ്യത്തെ സ്റ്റുഡന്റ് സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ ‘ഹെക്സണ്‍ ടെക്നോളജീസി ‘ലെ സംരംഭകരും ബി.സി.എ. വിദ്യാര്‍ഥികളുമായിരുന്ന എന്‍. മുഹമ്മദ് സ്വാലിഹ്, കെ. ഷിജാ സ് എന്നിവരാണ് ആപ്പ് രൂപകല്പ്പന ചെയ്തത്. കോളേജിലെ ടെക്‌നോളജി ബിസിനസ് ഇന്‍ക്യൂബേഷന്‍ സെന്ററിന്റെയും പി.ടി.എയുടെയും സഹകരണത്തോടെയാണ് ആപ് പുറത്തിറക്കിയത്. കോളജിലെ വുമണ്‍സെല്‍ ആണ് ഇത്തരമൊരു ആപ്പ് എന്ന ആശയം അവതരിപ്പിച്ചത്.
ഹൈസ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികളെ ഉദ്ദേശിച്ചുള്ളതാ ണ് ആപ്പ്. ഒരു വിദ്യാര്‍ഥിക്ക് ഒരു അധ്യാപിക ക്ലാസ് നല്‍കുന്ന രീതിയിലാണ് പ്രവര്‍ത്ത നം. ക്ലാസ്സിന്റെ സാമ്പിള്‍ വീഡിയോ കണ്ട് അധ്യാപികയെ തെരഞ്ഞെടുക്കാനും, ഇഷ്ടമു ള്ള സമയ സ്ലോട്ടുകള്‍ പഠനത്തിനായി ഉപയോഗപ്പെടുത്താനും കഴിയുമെന്ന് കോളജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കല്ലടി കോളേജിലെ നൂറോളം വിദ്യാര്‍ഥിനികളാണ് ആദ്യ ഘട്ടത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപികമാരായി എത്തുന്നത്. ഏതു ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ട്യൂഷന് രജിസ്റ്റര്‍ ചെയ്യാം. ഓരോ വിഷയത്തിനും ഒരുമാസത്തേക്കുള്ള ഫീസ് മുന്‍കൂറായി അടയ്ക്കണം. ഏതു സിലബസ് പ്രകാരമുള്ള ക്ലാസുകളും ലഭിക്കും.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലത്തിലുള്ള കുട്ടികള്‍ക്കാണ് ഓണ്‍ലൈനിലൂടെ വിവിധ വിഷയങ്ങളില്‍ ട്യൂഷനെടുക്കേണ്ടത്. അധ്യാപനത്തിനുള്ള പരിശീലന പരിപാ ടികളും വിദ്യാര്‍ഥിനികള്‍ക്ക് ലഭിക്കുന്നുണ്ട്. കഴിഞ്ഞദിവസം എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ ഫസല്‍ ഗഫൂര്‍ ആപിന്റെ പ്രകാശനം നിര്‍വഹിച്ചു. ഫെബ്രു വരിയോടെ ആപ്പ് പ്രവര്‍ത്തന സജ്ജമാകും. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.സി. രാജേഷ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ ജലീല്‍, ടെക്‌നോളജി ബിസിനസ് ഇന്‍ക്യൂബേഷന്‍ സെന്റര്‍ കോഓര്‍ഡിനേറ്റര്‍ ഡോ. കെ. സൈനുല്‍ ആബിദിന്‍, വുമണ്‍ സെല്‍ കോഓര്‍ഡിനേറ്റര്‍ ഡോ സി.കെ. യാസ്മിന്‍ എന്നിവര്‍ പങ്കെടുത്തു.