മണ്ണാര്‍ക്കാട്: നഗരസഭയിലെ മുക്കണ്ണംപ്രദേശത്തെ രൂക്ഷമായ കാട്ടുപന്നിശല്ല്യത്തിന് അ ടിയന്തര പരിഹാരം കാണണമെന്നാവശ്യവുമായി ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ മണ്ണാ ര്‍ക്കാട് ഡി.എഫ്.ഒ. സി. അബ്ദുള്‍ ലത്തീഫിനെ സമീപിച്ചു. മണ്ണാര്‍ക്കാട് കോങ്ങാട് ടിപ്പു സുല്‍ത്താന്‍ റോഡില്‍ മുക്കണ്ണം ഭാഗത്ത് മൂന്നാഴ്ചക്കിടെ കാട്ടുപന്നികാരണം അപകട ത്തില്‍പെട്ട രണ്ടുയുവാക്കളാണ് മരിച്ചത്. രാവും പകലുമെന്നില്ലാതെ ഈ ഭാഗത്ത് കാട്ടു പന്നികളുടെ സാന്നിദ്ധ്യമുണ്ട്. കാല്‍നടയാത്രയും ഭീതിയിലാണ്. നൊട്ടന്‍മല, പാതാക്കര മല ഭാഗങ്ങളിലാണ് ഇവ തമ്പടിക്കുന്നത്. കാട്ടുപന്നികള്‍ കാരണം കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയുമാണെന്ന് പറയുന്നു.
സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ വളര്‍ന്നുനില്‍ക്കുന്ന കാട് വെട്ടിത്തെളിക്കുവാ നും കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനും നടപടിയുണ്ടാകണമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവ് നല്‍ കാനുള്ള അധികാരം തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ക്കാണെന്നും നഗരസഭാ അധി കൃതരുമായി ബന്ധപ്പെടാനും ഡി.എഫ്.ഒ. നിര്‍ദേശം നല്‍കി. വനംവകുപ്പും ഇടപെടലു കള്‍ നടത്തും. കാടുവെട്ടിത്തെളിക്കാന്‍ സ്വകാര്യവ്യക്തികള്‍ക്ക് നിര്‍ദേശം നല്‍കും. കാട്ടുപന്നികളുടെ വരവുതടയാനാവശ്യമായ സംവിധാനം പരിശോധിക്കാന്‍ ജീവനക്കാ രനെ നിയോഗിക്കാമെന്നും ഡി.എഫ്.ഒ. അറിയിച്ചു.
ജനകീയ കൂട്ടായ്മ ഭാരവാഹികളായ ഷാലി അബൂബക്കര്‍, അരവിന്ദന്‍, തോമസ് മാസ്റ്റര്‍, രവി പൂക്കോത്ത്, കൃഷ്ണന്‍കുട്ടി, കേശവന്‍, രാമചന്ദ്രന്‍ സി.വി കിഷോര്‍, ശങ്കരനാരാ യണന്‍, രമേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.