അലനല്ലൂര്‍ : സ്‌കൂള്‍ പാചകതൊഴിലാളികളുടെ ഉപജില്ലാതല പാചകമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂള്‍ പാചകതൊഴിലാളി ഉമൈബ യെയും ശാസ്‌ത്രോത്സവത്തില്‍ ടീച്ചിംഗ് എയ്ഡ് നിര്‍മാണ മത്സരത്തില്‍ സബ്ജില്ലാ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ പ്രധാന അധ്യാപകന്‍ പി. യൂസഫ് എന്നിവരെ സ്‌കൂ ളിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. മാനേജര്‍ പി. ജയശങ്കരന്‍ അനുമോദനപ്രഭാഷണം നടത്തി. ഉപജില്ലാ ശാസ്ത്രമേളയില്‍ ശാസ്ത്രപരീക്ഷണങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ അനുപമ, റന ഫാത്തിമ, ബീഡ് വര്‍ക്കില്‍ മൂന്നാം സ്ഥാനം നേടിയ ജസ നെല്‍മിന്‍, സബ് ജില്ലാ കലോത്സവത്തിലേക്ക് യോഗ്യത നേടിയ അയാന്‍, ജ്യോതിക എന്നിവര്‍ക്ക് സമ്മാനങ്ങളും നല്‍കി. പി.ഹംസ, റുക്‌സാന, നജ്മുന്നീസ, സീനത്ത്, ഷംല, ജംഷീന, കെ.ബിന്ദു എന്നിവര്‍ സംസാരിച്ചു.