അലനല്ലൂര്‍ : വിദ്യാലയം വീട്ടിലേക്ക് എന്ന തനതുപരിപാടിയുമായി അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍. വിദ്യാര്‍ഥികളുടെ കുടുംബസാഹചര്യം നേരില്‍ കണ്ട് മനസ്സിലാക്കാനും വീട്ടുകാരുമായി കുട്ടിക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രധാന അധ്യാപകന്‍ കെ.എ സുദര്‍ശനകുമാര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള ഗൃഹസന്ദര്‍ശനം നാളെ മുതല്‍ തുടങ്ങും. സ്‌കൂള്‍ പ്രവൃത്തി സമയത്തിനുശേഷം അധ്യാപകര്‍ കുട്ടികളുടെ വീടുകളിലെത്തും. സര്‍വേ ഫോറം നല്‍കി പൂരിപ്പിച്ചുവാങ്ങും. ഇതോടൊപ്പം കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കുന്ന ഹരിതവിദ്യാലയം, ഹരിതഭവനം പരിപാടിയുടെ പ്രചരണവും നടക്കും. ബുധനാഴ്ച വൈകിട്ട് 3.45ന് അലനല്ലൂര്‍ കണ്ണംകുണ്ട് റോഡില്‍ ഷാപ്പിന്‍കുന്നില്‍ നിന്നും തുടങ്ങി സ്റ്റേഡിയം കണ്ണംകുണ്ട് അംഗന്‍വാടി, കണ്ണംകുണ്ട് പാലം ഭാഗങ്ങളിലെ കുട്ടികളുടെ വീടുകള്‍ അധ്യാപകര്‍ സന്ദര്‍ശിക്കും. തുടര്‍ദിവസങ്ങളില്‍ മറ്റുപ്രദേശങ്ങളിലും ഗൃഹസന്ദര്‍ശനം നടത്തുമെന്നും പ്രധാന അധ്യാപകന്‍ അറിയിച്ചു.