മണ്ണാര്‍ക്കാട് : ഔഷധ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചെറുകിട വനവിഭവങ്ങളുടെ വിപണനത്തിലൂടെ വനംവകുപ്പിന് രണ്ട് വര്‍ഷത്തിനിടെ വരുമാനമായി ലഭിച്ചത് 42, 93,009.6 രൂപ. മണ്ണാര്‍ക്കാട് വനംഡിവിഷന്‍ വനവികസന ഏജന്‍സി നടപ്പിലാക്കുന്ന വനാ മൃതം പദ്ധതിയിലാണ് ഈ നേട്ടം. പദ്ധതി നടപ്പിലാക്കിയ 2022 മുതല്‍ ഇതുവരെയുള്ള മൂന്ന് ഘട്ടങ്ങളിലായാണ് ഇത്രയും രൂപ ലഭിച്ചത്. വനവിഭവങ്ങള്‍ക്ക് കൂടുതല്‍ വിലയും ആദിവാസി സമൂഹത്തിന് തൊഴിലവസരങ്ങളും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയു ള്ള വനാമൃതം പദ്ധതി സംസ്ഥാനത്ത് ആദ്യമായി മണ്ണാര്‍ക്കാട് ആണ് ആരംഭിച്ചത്. ആകെ 48,892 കിലോ ചെറുകിട വനവിഭവങ്ങളാണ് മൂന്ന് ഘട്ടങ്ങളിലായി ശേഖരിച്ചത്. ഇതിലൂടെ 42,93,009.6 രൂപ വരുമാനമായി ലഭിച്ചു. സര്‍ക്കാരിലേക്ക് 2,14,651 രൂപ ജി.എസ്. ടി ഇനത്തില്‍ അടച്ചു. വനവികസന ഏജന്‍സിക്ക് 5,02,671 രൂപ ലഭിച്ചു. 27,55,918.8 രൂപ വനസംരക്ഷണ സമിതികള്‍ക്കും നല്‍കിയതാണ് വനവികസന ഏജന്‍സിയില്‍ നിന്നുള്ള കണക്ക്.
കോട്ടക്കല്‍ ആര്യവൈദ്യശാലയാണ് നിലവില്‍ ഔഷധച്ചെടികള്‍ കൊണ്ടുപോകുന്നത്. ഇടനിലക്കാരുടെ ചൂഷണങ്ങളില്ലാതെ ആദിവാസികള്‍ക്ക് വനവിഭവങ്ങള്‍ വിറ്റഴിക്കാ മെന്നതുമാണ് പദ്ധതിയുടെ ഗുണം. ആദിവാസി വിഭാഗങ്ങളുടെ മുഖ്യവരുമാന മാര്‍ഗമാ ണ് ചെറുകിട വനവിഭവങ്ങളുടെ ശേഖരണം. ഇവര്‍ അട്ടപ്പാടി, മണ്ണാര്‍ക്കാട് വനമേഖല യില്‍ നിന്നും കുറുന്തോട്ടി, ഓരില, മൂവില, ചുണ്ട, കരിങ്കുറുഞ്ഞി, തിപ്പല്ലി എന്നിവയാണ് പ്രധാനമായും ശേഖരിക്കുന്നത്. ഉള്‍വനത്തില്‍ നിന്നും ഉള്‍പ്പടെയുള്ള ഔഷധസസ്യങ്ങ ള്‍ ആദിവാസികള്‍ ശേഖരിച്ച് വനസംരക്ഷണ സമിതിയിലെത്തിക്കുകയാണ് ചെയ്യുന്ന ത് . മണ്ണാര്‍ക്കാട് ഭാഗത്തുള്ളത് ആനമൂളി വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആനമൂളി സ്റ്റേഷനിലെ പ്രത്യേക കേന്ദ്രത്തിലും അട്ടപ്പാടിയിലേത് മുക്കാലിയിലെ ചെറു കിട വനവിഭവ സംസ്‌കരണ കേന്ദ്രത്തിലെത്തിക്കും. ഇവിടെ നിന്നും ഉണക്കിയെടുത്ത് പാക്കറ്റുകളിലാക്കിയ ശേഷം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്ക് കൈമാറും. ഔഷധ കമ്പനികള്‍ക്കും പ്രകൃതിദത്ത ഔഷധ സസ്യങ്ങള്‍ ലഭ്യമാകുമെന്നതും പ്രത്യേകത യാണ്.
മണ്ണാര്‍ക്കാട് വനവികസന ഏജന്‍സിയുടെ കീഴില്‍ മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുക ളിലായി 18 വനസംരക്ഷണ സമിതികളുണ്ട്. ഇതില്‍ ഒമ്പത് വി.എസ്.എസുകളിലാണ് നിലവില്‍ വനാമൃതം പദ്ധതി നടപ്പിലാക്കുന്നത്. പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധി യിലെ വെറ്റിലച്ചോല, മങ്കട, അച്ചിലട്ടി, ഷോളയൂരിലെ വെള്ളകുളം, പുതൂരിലെ മുള്ളി വനസംരക്ഷണ സമിതികളേയും സൈലന്റ്‌വാലി വനംഡിവിഷന് കീഴിലുള്ള ആനവാ യ്, തുടുക്കി ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റികളേയും പദ്ധതിയിലുള്‍പ്പെടുത്താന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.