അലനല്ലൂര്‍ : അലനല്ലൂര്‍ ലയണ്‍സ് ക്ലബും കൃഷ്ണ എ.എല്‍.പി. സ്‌കൂളും സംയുക്തമായി നടത്തിയ കാന്‍സര്‍ സാധ്യത നിര്‍ണയ ക്യാംപും നേത്രപരിശോധന ക്യാംപും നിരവധി പേര്‍ക്ക് ആശ്വാസമായി. ഇന്ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കൃഷ്ണ സ്‌കൂളി ല്‍ നടന്ന ക്യാംപ് 250ലധികം പേര്‍ പ്രയോജനപ്പെടുത്തി. ഒറ്റപ്പാലം വെല്‍ഫെയര്‍ ട്രസ്റ്റി ന്റേയും പാലക്കാട് ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്ററിന്റെയും സഹകരണത്തോ ടെയാണ് ക്യാംപ് നടന്നത്. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. വി. മനോജ് അധ്യ ക്ഷനായി. ചൈല്‍ഡ്ഹുഡ് കാന്‍സര്‍ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ഡോ.സി.മധു, പാലി യേറ്റീവ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ എം. അഷ്‌റഫ് എന്നിവര്‍ ക്ലാസെടുത്തു. ലയണ്‍സ് ക്ലബ് സോണല്‍ ചെയര്‍മാന്‍ ബാബു മൈക്രോടെക്, ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ എം. അബ്ദുള്‍ അസീസ്, ഡിസ്ട്രിക്ട് കാബിനെറ്റ് മെമ്പര്‍ പി.പി.കെ അബ്ദുറഹിമാന്‍, മറ്റുഭാര വാഹികളായ ദേവദാസ്, ഡോ.ദിലീപ്, ജയിംസ് തെക്കേക്കൂറ്റ്, ബാലചന്ദ്രന്‍, റഫീഖ് കള ത്തില്‍ രാഗേഷ് പറവഴി, ഹുസൈന്‍ കളത്തില്‍, സ്‌കൂള്‍ പ്രധാന അധ്യാപിക സുമിത പ്രമോദ്, മാനേജര്‍ സോമശേഖരന്‍, പി.ടി.എ. ഭാരവാഹി സുധീഷ് തുടങ്ങിയവര്‍ പങ്കെടു ത്തു.