തച്ചമ്പാറ: ദേശീയ തപാല്‍ വാരാഘോഷത്തിന്റെ ഭാഗമായി തപാല്‍ വകുപ്പും തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സംയുക്തമായി ഫിലാറ്റലി ദിനം ആചരിച്ചു . സ്റ്റാമ്പ് ശേഖരണത്തിന്റെ പ്രാധാന്യത്തെയും ആധുനിക കാലത്ത് അതിന്റെ ആവശ്യ കതയെ കുറിച്ചും സെമിനാറും, ക്വിസ് മല്‍സരവും നടന്നു. ഫിലാറ്റലിസ്റ്റ് ഭാനുപ്രകാശ് ക്ലാസെടുത്തു. 100ല്‍ പരം കുട്ടികള്‍ പങ്കെടുത്തു. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് പി.എസ് പ്രസാദ്, ഇന്‍സ്‌പെക്ടര്‍ ഓഫ് പോസ്റ്റ് വിനോദ് കൃഷ്ണന്‍, തച്ചമ്പാറ പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാസ്റ്റര്‍ ഫസീന, മുബിന, പ്രഭാകരന്‍, പി.ജി രേഖ തുടങ്ങിയവര്‍ പങ്കെടുത്തു.