പാലക്കാട് : പാലക്കാട് – കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്യോഗസ്ഥരോട് നിര്‍ ദ്ദേശിച്ചു. പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം വരുന്നതുമൂലം കേന്ദ്രാവിഷ്‌ കൃത പദ്ധതികളുടെ വിഹിതം നഷ്ടമാകുന്ന സാഹചര്യം ഉണ്ടാവാതിരിക്കുവാന്‍ ജില്ലാ ഓഫീസര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ജില്ലയില്‍ നടപ്പാ ക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാ വികസന കോര്‍ഡിനേഷന്‍ ആന്റ് മോണിറ്ററി ങ്ങ് കമ്മിറ്റി (ദിശ) യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു വി.കെ ശ്രീകണ്ഠന്‍ എം.പി.

പ്രധാനമന്ത്രി ഗ്രാമീണ റോഡ് യോജന പദ്ധതിയുടെ പുതുക്കിയ മാര്‍ഗ്ഗരേഖകള്‍ പ്രകാരം 500 മീറ്ററില്‍ മുതല്‍ ദൂരമുള്ള റോഡുകള്‍ ഏറ്റെടുക്കാവുന്നതാണെന്നും അതനുസരിച്ച് പുതിയ പ്രൊപ്പോസലുകള്‍ തയ്യാറാക്കി നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ബാം ഗ്ലൂര്‍ – കൊച്ചി വ്യവസായ ഇടനാഴിയുമായി ബന്ധപ്പെട്ട് പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ ട്ട് സിറ്റി പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആയതിന്റെ തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ദിശ ചെയര്‍മാന്‍ കൂടിയായ എം.പി നിര്‍ദേശിച്ചു. യോഗത്തി ല്‍ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി അവലോകനം നട ത്തുകയും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

പാലക്കാട് ടോപ്പ് ഇന്‍ ടൗണ്‍ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ ജയ്.പി.ബാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, പൊന്നാനി എം.പി.യുടെ പ്രതിനിധി സലാം മാസ്റ്റര്‍, വിവി ധ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയ വര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!