മണ്ണാര്‍ക്കാട് : കിഫ്ബി ഫണ്ട് വിനിയോഗിച്ച് മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടം നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് സംഘഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവ ന്‍കുട്ടി അധ്യക്ഷനാകും. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ശിലാഫലകം അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസ മ്മേളനത്തില്‍ ജനപ്രതിനിധികള്‍, വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
എട്ടുക്ലാസ് മുറികളോടുകൂടിയ കെട്ടിടം കിഫ്ബിയില്‍ നിന്നും ഒരു കോടി മുപ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. കരാര്‍ ഏറ്റെടുത്ത ഊരാളു ങ്കല്‍ ലേബര്‍ കോണ്‍ ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഈ വര്‍ഷം ജനുവരിയിലാണ് നിര്‍മാണം ആരംഭി ച്ചത്. സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനുള്ള സ്വപ്ന മാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമായതെന്ന് ഭാരവാഹികള്‍ പറഞ്ഞു. 120 വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയ ത്തില്‍ നിലവില്‍ പ്രീപ്രൈമറി മുതല്‍ യു.പി. തലം വരെ 842 വിദ്യാര്‍ഥികളാണ് പഠിക്കു ന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം കണ്‍വീനറും പ്രധാന അധ്യാപകനു മായ സി.നാരായണന്‍, പി.ടി.എ. പ്രസിഡന്റ് സക്കീര്‍ മുല്ലക്കല്‍, ഭാരവാ ഹികളായ പി. ഖാലിദ്, സമദ് പൂവക്കോടന്‍, ഷമീര്‍ നമ്പിയത്ത്, യു.കെ ബാബു തുടങ്ങിയവര്‍ പങ്കെടു ത്തു.