മണ്ണാര്‍ക്കാട് : പുതിയ കാത്തിരിപ്പു കേന്ദ്രമൊക്കെയുണ്ടെങ്കിലും മണ്ണാര്‍ക്കാട് നഗരസഭാ ബസ് സ്റ്റാന്‍ഡിലെ പഴയ സ്ഥലത്ത് തന്നെയാണ് യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്നത്. മഴയത്തും വെയിലത്തും ലക്ഷ്യസ്ഥാനത്തേക്കുള്ള ബസില്‍ കയറിപ്പറ്റാന്‍ പലയാത്ര ക്കാര്‍ക്കും ഇപ്പോഴും ഇവിടെനിന്നേ പറ്റൂ. അട്ടപ്പാടി, തെങ്കര, പാലക്കാട് ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തിയിടുന്നതിന്റെ പിറകിലാണ് പുതിയ കാത്തിരിപ്പ് കേന്ദ്രമുള്ളത്. എന്നാല്‍ ഇവിടെ കാത്തിരിക്കാന്‍ അധികംപേരും എത്താറില്ലെന്നതാണ് വാസ്തവം. ദേ ശീയപാതയില്‍ നിന്നും കയറ്റം കയറി സ്റ്റാന്‍ഡിലെത്തി തിരിഞ്ഞിറങ്ങി പോകുന്ന ബസുകള്‍ കാണാന്‍ കഴിയാത്തതാണ് കാരണം. അതുകൊണ്ടു തന്നെ മഴയാണെങ്കിലും വെയിലാണെങ്കിലും ശൗചാലയത്തിന് മുന്നിലുള്ള സ്ഥലത്താണ് യാത്രക്കാര്‍ ഇപ്പോഴും ബസ് കാത്തുനില്‍ക്കുന്നത്.
തണലോ ഇരിപ്പിടങ്ങളോ ഇവിടില്ല. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലാണ് യാത്ര ക്കാര്‍ അഭയംതേടുക. സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് ഏറെ പ്രയാസപ്പെ ടുന്നത്. കാലപ്പഴക്കം ചെന്ന ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ച് നീക്കിയതിനെ തുടര്‍ന്നാ ണ് ബസ് നിര്‍ത്തിയിടുന്നതിന്റെ പിന്‍വശത്തെ കെട്ടിടത്തോട് ചേര്‍ന്ന് പുതിയ കാത്തി രിപ്പ് കേന്ദ്രമൊരുക്കിയത്. കോഴിക്കോട് ഭാഗത്തേക്കും എടത്തനാട്ടുകര, കോട്ടോപ്പാടം, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി, കാഞ്ഞിരപ്പുഴ എന്നിവടങ്ങളിലേക്കെല്ലാമുള്ള ബസുകള്‍ ദേശീയപാതയില്‍ നിന്നും സ്റ്റാന്‍ഡിലേക്ക് കയറിയിറങ്ങിപ്പോവുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ പുതിയ കാത്തിരിപ്പ് കേന്ദ്രത്തിലിരിക്കുന്നവര്‍ ഈസമയത്ത് ബസി ലേക്ക് ഓടിക്കയറാന്‍ പ്രയാസപ്പെടുകയാണ്.
രാവിലെയും വൈകിട്ടും സ്റ്റാന്‍ഡില്‍ യാത്രക്കാരുടെ വലിയ തിരക്ക് അനുഭവപ്പെടാ റുണ്ട്. പഴയകാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കിയത് ഏറെ ആക്ഷേപങ്ങള്‍ക്ക് ഇടവരു ത്തിയിരുന്നു. ഇത് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരങ്ങളും നടന്നിട്ടുണ്ട്. സ്റ്റാന്‍ ഡിനകത്ത് സ്ഥലപരിമിതി നേരിടുന്നതിനാല്‍ നിലവില്‍ നഗരസഭ നടത്തുന്ന പാര്‍ ക്കിംഗ് സംവിധാനം മറ്റൊരിടത്തേക്ക് മാറ്റി ഇവിടെ ബസുകള്‍ക്ക് നിര്‍ത്തിയാന്‍ സൗ കര്യമൊരുക്കണമെന്നും കൂടാതെ യാത്രക്കാരുടെ സൗകര്യങ്ങള്‍ പരിഗണിച്ച് സ്റ്റാന്‍ ഡില്‍ ബസുകള്‍ നിര്‍ത്തിയിടുന്നതിലും ക്രമീകരണം വേണമെന്നും ആവശ്യമുയരു ന്നുണ്ട്.