മണ്ണാര്‍ക്കാട് : വൃഷ്ടിപ്രദേശത്ത് നിന്നും അണക്കെട്ടിലേക്ക് നീരൊഴുക്ക് തുടരുന്ന സാഹ ചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ഷട്ടറു കള്‍ തുറന്നു. മൂന്ന് സ്പില്‍വേ ഷട്ടറുകളും 15 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുള്ള ത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇടവിട്ട് മഴ ലഭിച്ചി രുന്നു. ഇതോടെ ഇരുമ്പകച്ചോല, പാലക്കയം മേഖലകളിലെ പുഴകളിലൂടെ നീരൊഴുക്ക് വര്‍ധിക്കുകയും അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയുമായിരുന്നു. പരമാവധി ജലസംഭ രണശേഷി 97.50 മീറ്ററാണ്. ഇന്ന് രാവിലത്തെ ജലനിരപ്പ് 96.80 മീറ്ററായതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. രാവിലെ എട്ടുമണിക്ക് അഞ്ച് സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഇത് 10 സെന്റീമീറ്ററായും വൈകിട്ട് ആറു മണിയോടെ 15സെന്റീമീറ്ററാക്കിയും ഷട്ടറുകള്‍ ഉയര്‍ത്തുകയായിരുന്നു. പുഴകളിലെ നീരൊഴുക്ക് വര്‍ധിച്ചതോടെയാണ് ഷട്ടറുകള്‍ തുറക്കേണ്ടിവന്നതെന്ന് ബന്ധപ്പെട്ട ജല സേചനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 86 സെന്റീ മീറ്റര്‍ അധിക ജലനിരപ്പാണ് ഇന്നലെ അണക്കെട്ടില്‍ രേഖപ്പെടുത്തിയത്.