തെങ്കര : മൂന്നുവര്‍ഷംമുന്‍പ് പട്ടയം ലഭിച്ചിട്ടും ഭൂമി എവിടെയെന്നറിയാതെ വലയുന്ന തത്തേങ്ങലം മൂച്ചിക്കുന്ന് ഗ്രാമത്തില്‍ ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്രയും വിവിധ വ കുപ്പ് പ്രതിനിധികളും സന്ദര്‍ശനം നടത്തി. കഴിഞ്ഞ വ്യാഴാഴ്ച നടന്ന പട്ടയമേളയില്‍ പങ്കെടുക്കാനെത്തിയ റവന്യൂമന്ത്രിയോട് ഇക്കാര്യം പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാനും വീടുവെക്കുന്നതിനുള്ള നാലുസെന്റ് ഭൂമി അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പരിശോധിച്ച് നടപ്പിലാക്കാനും മന്ത്രി നിര്‍ദേശിച്ചതിന്റെ അടിസ്ഥാന ത്തിലാണ് കളക്ടറുംസംഘവും തിങ്കളാഴ്ച മൂച്ചിക്കുന്നിലെത്തിയത്.
കുരുത്തിച്ചാലിന് സമീപം വനമേഖലയോടു ചേര്‍ന്ന സ്ഥലമാണ് പട്ടയപ്രകാരമുള്ള ഭൂമിയെന്ന് സംഘം കണ്ടെത്തി. വന്യമൃഗങ്ങളുടെ ശല്യമുള്ളതിനാല്‍ ഇവിടം താമസ യോഗ്യമല്ലെന്ന് പരിശോധനയില്‍ സംഘം വിലയിരുത്തി. കൃഷിക്കായി പ്രയോജനപ്പെ ടുത്താനാണ് നീക്കം. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വനം, കൃഷി, പട്ടികവര്‍ഗ്ഗവകുപ്പുകളു മായി ചര്‍ച്ച നടത്തിയശേഷം മന്ത്രിതലത്തില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കളക്ടര്‍ അറിയി ച്ചു. നിലവില്‍ സ്ഥലവുംവീടുകളുമില്ലാതെ വാടകയ്ക്ക് താമസിക്കുന്ന ഇവര്‍ക്ക് അടിയ ന്തരമായി വീടുവെക്കുന്നതിന് നാലു സെന്റ് ഭൂമി നല്‍കുകയാണ് പ്രധാനമെന്ന് കളക്ടര്‍ പറഞ്ഞു. ഇതിനായി തത്തേങ്ങലം സ്മൃതിവനത്തിനുസമീപമുള്ള ഭൂമിയും പരിശോ ധിച്ചു.
ഡെപ്യൂട്ടി കളക്ടര്‍ അമൃതവല്ലി, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ എം. ഷമീന, മണ്ണാര്‍ക്കാട് ഭൂരേഖ തഹസില്‍ദാര്‍ എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ വി.ജെ. ബീന, പി.എം. അസ്്മാബി, മണ്ണാര്‍ക്കാട്-ഒന്ന് വില്ലേജ് ഓഫീസര്‍ പി.എസ്. രാജേഷ്, തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി, വാര്‍ഡംഗം നജ്്മുന്നീസ എന്നിവരും സംഘത്തിലുണ്ടായിരുന്നു.