മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പുതിയ കോടതി സമുച്ചയം നിര്‍മിക്കുന്നതിന് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ അധീനതയിലുള്ള 50 സെന്റ് സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. കോടതിപ്പടി മിനി സിവില്‍ സ്റ്റേഷന് സമീപം നിലവിലുള്ള കോടതി യോട് ചേര്‍ന്നാണ് നിര്‍ദിഷ്ട ഭൂമിയുള്ളത്. രണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ പ്രകാരം ഉടമസ്ഥാവകാശം റവന്യുവകുപ്പില്‍ നിലനിര്‍ത്തിയാ ണ് ഭൂമിയുടെ കൈവശാവകാശം നീതിന്യായ വകുപ്പിന് കൈമാറി ഉത്തരവായത്. ഭൂമിയ്ക്ക് 1.01 കോടി വിലനിശ്ചയിക്കാവുന്നതാണെന്ന് പറയുന്നു. ജലസേചന വകുപ്പി ന്റെ ഇപ്പോഴത്തെയും ഭാവിയിലേയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസം ഉണ്ടാകാന്‍ പാടില്ലെന്ന വ്യവസ്ഥയോടെ ഭൂമി കൈമാറുന്നതിന് ജലവിഭവ വകുപ്പ് നിരാ ക്ഷേപത്രം അനുവദിച്ചിട്ടുണ്ട്.

നിബന്ധനകളോടെയാണ് ഭൂമികൈമാറ്റം. അനുവദിച്ച ആവശ്യത്തിന് മാത്രമേ ഭൂമി ഉപ യോഗിക്കാവൂ. ഭൂമി ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്താനോ അന്യാധീനപ്പെടുത്താനോ പാടുള്ളതല്ല. ഭൂമി പാട്ടത്തിന്, ഉപപാട്ടത്തിന് , തറവാടകയ്ക്ക് നല്‍കുവാനോ, ദുരുപയോപ്പെടുത്തുവാനോ പാടില്ല. എല്ലാതരത്തിലുള്ള കയ്യേറ്റങ്ങളില്‍ നിന്നും നീതിന്യായ വകുപ്പ് തന്നെ സംരക്ഷിച്ച് നിര്‍ത്തേണ്ടതാണ്. ഭൂമിയിലെ മരങ്ങള്‍ മുറിക്കുവാന്‍ പാടില്ല. അഥവാ മുറിക്കേണ്ടി വന്നാല്‍ റവന്യു അധികാരികളുടെ അനു വാദം വാങ്ങിയ ശേഷമേ മുറിക്കാവൂ. കൂടാതെ മുറിക്കുന്നതിന്റെ മൂന്നിരട്ടി എണ്ണം വൃക്ഷതൈകള്‍ നട്ടുവളര്‍ത്തി പരിപാലിക്കേണ്ടതാണ്. ഭൂമി അനുവദിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനകം തന്നെ നിര്‍ദിഷ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. നിബന്ധനകളില്‍ ഏതെങ്കിലും ഒന്ന് ലംഘിക്കുന്ന പക്ഷം ഭൂമി ചമയങ്ങളടക്കം തിരി കെ റവന്യുവകുപ്പിന്റെ അധീനതയിലേക്ക് മാറ്റുന്നതായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

മണ്ണാര്‍ക്കാട് പുതിയ കോടതി സമുച്ചയത്തിനായി ജലവിഭവവകുപ്പിന്റെ സ്ഥലം അനു വദിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഈ ആവശ്യമുന്നയിച്ച് 2015-16 കാലഘട്ടത്തില്‍ മണ്ണാര്‍ക്കാട് ബാര്‍ അസോസിയേഷന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. പി ന്നീട് നിലവിലെ മന്ത്രിസഭയിലെ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോടും സ്ഥലം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ നിവേദനം നല്‍കുകയുണ്ടാ യി. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മണ്ണാര്‍ക്കാട് ബാര്‍ അസോ സിയേഷന്‍ പ്രസിഡന്റുമായ അഡ്വ. ജോസ് ജോസഫിന്റെ നേതൃത്വത്തിലായിരുന്നു ബാര്‍ അസോസിയേഷന്റെ ഈ പരിശ്രമങ്ങള്‍. നിലവിലുള്ള കെട്ടിടത്തില്‍ പരിമിത മായ സൗകര്യങ്ങളിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ ട്രേറ്റ് കോടതി, പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി എന്നിവയാണ് നിലവിലുള്ള ഒറ്റനിലകെട്ടിടത്തിന്റെ താഴെയും മുകളിലുമായി പ്രവര്‍ത്തിക്കുന്നത്. പുതിയ സമുച്ച യം വന്നാല്‍ കുടുംബകോടതി, പോക്‌സോ കോടതി, സബ് കോടതി, വാഹനാപകടങ്ങ ള്‍ക്കുള്ള നഷ്ടപരിഹാരം പരിഗണിക്കലുള്‍പ്പടെയുള്ളവ സാധ്യമാകും. അഭിഭാഷകര്‍ ക്കുള്ള ഹാള്‍, വാഹനപാര്‍ക്കിങ് എന്നിവയും നടപ്പിലാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!